ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ലോകത്തെ നടുക്കിയ ബെയ്റൂത്ത് പോർട്ടിലെ സ്ഫോടനത്തിന് ഒരു മാസത്തിന് ശേഷം വീണ്ടും വന്‍ അഗ്നിബാധ. ബെയ്റൂത്തിലെ ഇന്ധന സൂക്ഷിപ്പ് കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. കടുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ […]
Tag: Fire
സെക്രട്ടേറിയറ്റ് തീപിടിത്തം: സംസ്ഥാന വ്യാപക പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം
സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കണ്ണൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തലസ്ഥാനത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പുറമേ സ്വർണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിരിഞ്ഞു പോകണമെന്ന് കാണിച്ച് പൊലീസ് ബാനർ ഉയർത്തി. എന്നാൽ പ്രവർത്തകർ പ്രതിഷേധം […]
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ മരിച്ചു
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ഷ്‌റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
യു.എ.ഇ അജ്മാനില്‍ തീപിടിത്തം
മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് പറഞ്ഞു. […]