World

സൗദിയിലെ ഫാർമസികളിൽ പരിശോധന: 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാൽ പിഴ

സൗദിയിലെ ഫാർമസികളിൽ നടത്തിയ പരിശോധനളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്.  മരുന്ന് വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് 24 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികളിൽ വീഴ്ച വരുത്തി. ഇതിനാണ് 14.33 ലക്ഷം റിയാൽ പിഴ ചുമത്തിയതെന്ന് ഫുഡ് ആന്റ് […]

India

ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പിഴയിട്ടത് ചൂണ്ടിക്കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2274 കോടി പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936 കോടി രൂപ പിഴയിട്ടത്. അതിന് മുമ്പ് 1337 കോടിയും പിഴയിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് ഇന്ത്യ ടെക് ഭീമനെതിരെ പിഴ ചുമത്തിയത്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, […]

Gulf International

ഇനി ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 100 റിയാൽ കൊടുക്കണം

ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ […]

Kerala

വാഹന നിയമലംഘനത്തിന് ഇനി ഉടന്‍ പിടി വീഴും!

“ഇ -ചെലാൻ ” ഉപയോഗിച്ച് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കും മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇനി ആര് വാഹനമോടിച്ചാലും പിഴയും തുടര്‍ നടപടിയും ഇനി വൈകില്ല. നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കും. കേരളത്തിലാദ്യമായി എറണാകുളത്താണ് ‘ഇ -ചെലാൻ’ സംവിധാനം പ്രാവര്‍ത്തികമായത്. കാലാകാലങ്ങളായി, നിയമ ലംഘകർക്കെതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണ്ണമായും നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ […]