കർഷ നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാൽ പറഞ്ഞു. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി […]
Tag: farmers protest
ജനുവരി 4ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും
പുതിയ കാർഷിക നിയമത്തിനെതിരെ സമരം തുടരുന്ന കർഷകരുമായി ജനുവരി 4ന് കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തും. കർഷകർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും. കേന്ദ്രസർക്കാരുമായി ഇന്നലെ നടന്ന ചർച്ച ഭാഗികമായി വിജയിച്ചെന്നാണ് കർഷക നേതാക്കൾ പറയുന്നത്. കർഷകർ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചു. വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻ പിൻവലിക്കാനും, കാർഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന […]
കേരളം കര്‍ഷകര്‍ക്കൊപ്പം; നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി
കേന്ദ്രത്തിന്‍റെ കാർഷിക പരിഷ്കരണനിയമത്തിനെതിരെ നിയമസഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി. പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളി. കേന്ദ്ര നിയമം വലിയ പ്രത്യാഘാതം ഉണ്ടാക്കും. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രമേയത്തിന്‍റെ ഉള്ളടക്കത്തോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. അതേസമയം കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേകം നിയമം കൊണ്ടുവരാനാകാത്തത് ലജ്ജാകരമാണെന്നും പ്രതിപക്ഷം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ന്യായ […]
ആറാം വട്ട ചര്‍ച്ചയും പരാജയം, രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം
കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകരും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. തിങ്കളാഴ്ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചർച്ച നടക്കുക. എന്നാല്‍, കർഷകർ ഉന്നയിച്ച നാല് കാര്യങ്ങളിൽ രണ്ടെണ്ണത്തിൽ തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് […]
കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്
സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ. ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, […]
ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍
ഓര്‍മിക്കാന്‍ കാര്യമായി നല്ലതൊന്നുമില്ലാത്ത, ദുരന്തങ്ങള്‍ ഏറെയുണ്ടായ 2020. കൊറോണ എന്ന വൈറസ് ലോകത്തെയാകെ കുറേക്കാലം അടച്ചുപൂട്ടി. പതിയെപ്പതിയെ മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട് നമ്മള്‍ വൈറസിനൊപ്പം ജീവിക്കാന്‍ തുടങ്ങി. കോവിഡ് മാത്രമല്ല നമ്മുടെ രാജ്യത്ത് നാശം വിതച്ചത്. മഹാമാരിക്കിടയിലും ജനങ്ങള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. പുതിയ കാര്‍ഷിക നിയമവും ലേബര്‍ കോഡും ഉള്‍പ്പെടെയുള്ള ജനദ്രോഹ നിയമങ്ങളും നയങ്ങളും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍. രാജ്യത്ത് സ്ത്രീകളും ദലിതരുമെല്ലാം എത്രമാത്രം അരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടിയ ഹാഥ്റസ് സംഭവം. ന്യായമായ ആവശ്യങ്ങള്‍ക്കായി […]
നിലച്ചത് 1500 ലേറെ മൊബൈല്‍ ടവറുകള്‍; കര്‍ഷക രോഷത്തില്‍ ഞെട്ടിവിറച്ച് ജിയോ
ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ. റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞാഴ്ചയാണ് കര്‍ഷക പ്രതിഷേധം വ്യാപകമായി റിലയന്‍സിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി […]
കർഷക പ്രക്ഷോഭത്തിന് ഒരു മാസം; നിയമങ്ങൾ പിൻവലിക്കാതെ പുതിയ നീക്കവുമായി കേന്ദ്രം
കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ട് ഒരു മാസം പിന്നിടുമ്പോൾ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. അടുത്ത ഒന്നോ രണ്ടോ വർഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പിൻവലിക്കാമെന്നുമാണ് സർക്കാർ കർഷക സംഘടനകളെ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കർഷകർ. പുതിയ മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ സമവായ ഫോർമുല മുന്നോട്ട് വെച്ചത്. എന്നാൽ […]
ഇന്ത്യയില്‍ ജനാധിപത്യമില്ല, ഇങ്ങനെയാണെങ്കില്‍ മോഹന്‍ ഭാഗവതും തീവ്രവാദിയാകും: രാഹുല്‍ ഗാന്ധി
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള കേന്ദ്രസർക്കാറിൽ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകര മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിമാരിൽനിന്ന് പണമുണ്ടാക്കുന്നു. അദ്ദേഹത്തിനെതിരെ ആര് പറഞ്ഞാലും അവർ തീവ്രവാദികളാകും -അത് കർഷകരായാലും തൊഴിലാളികളായാലും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതായാലും’ -രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിന്‍റെ […]
കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കർഷകരുടെ ശബ്ദമായാണ് സമരം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും എംപിമാരും അൽപസമയത്തിനകം രാഷ്ട്രപതിയെ കാണും. രണ്ട് കോടി ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ […]