ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തും പ്രതിഷേധം. രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ ഉൾപ്പെടെ മുപ്പതോളം പ്രവർത്തകരാണ് രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതയുള്ളതിനാൽ രാജ്ഭവന്‍റെ പരിസരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലാക്കി. പാലക്കാട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി […]
Tag: farmers protest
കർഷക പ്രതിഷേധം; അക്രമകാരികളെ ശക്തമായി നേരിടാൻ നിർദേശവുമായി അമിത് ഷാ
”അക്രമകാരികളെ ശക്തമായി നേരിടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. കർഷക സമരത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് അമിത് ഷായുടെ പ്രതികരണം. 15 ക്യാംപ് അർധ സൈനിക വിഭാഗത്തെ ഡൽഹിയിൽ വിന്യസിക്കാൻ യോഗത്തിൽ തീരുമാനമായി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസും പറഞ്ഞു. കർഷകർ സമരസ്ഥലത്തേക്ക് തിരിച്ചു പോകണമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു. റൂട്ട് മാപ്പ് ലംഘിച്ചാണ് കർഷകർ റാലി നടത്തിയതെന്നും, അനുവദിച്ച സമയം കഴിഞ്ഞും […]
കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നു ഉമ്മന്‍ ചാണ്ടി
കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. “അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്.കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്.” കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് […]
ഡല്‍ഹി ശാന്തം; ഇന്ന് കർഷക സംഘടനകൾ യോഗം ചേരും
കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി. കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ […]
ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക്
കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ […]
ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; കര്‍ഷക പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തടസ്സങ്ങള്‍ ഭേദിച്ച് ഡല്‍ഹിയിലേക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍ ആരോപിച്ചു. നേരത്തെ, പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് വച്ച തടസ്സങ്ങളെല്ലാം […]
റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി; ട്രാക്ടര്‍ മറിഞ്ഞ് കര്‍ഷകന്‍ മരിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി. പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചു. വഴിയിലുടനീളം പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഒരു കര്‍ഷകര്‍ മരിച്ചു. പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് […]
കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്; പങ്കെടുക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി 4 ലക്ഷത്തിൽ അധികം പേർ
കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഇന്ന്. ഒരു ലക്ഷം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് […]
കേന്ദ്രത്തിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാല്‍നടയായി പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. നാളെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. നിബന്ധനകളോടെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് […]
കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി; കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി. നിയമം പൂർണമായും പിന്‍വലിക്കണമെന്ന് സമരക്കാർ ആവർത്തിച്ചു. ഒന്നര വർഷം നിയമം മരവിപ്പാക്കാമെന്ന തിനപ്പുറം ഒരു സമവായത്തിനും തയ്യാറാല്ലെന്നാണ് കേന്ദ്രമന്ത്രിമാർ അറിയിച്ചത്. ഒരു തരത്തിലുള്ള സമവായത്തിലേക്കും കര്‍ഷകര്‍ എത്തിയില്ലെങ്കില്‍ ചര്‍ച്ച വേണ്ടതില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതുതന്നെ. ഏകദേശം അര മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച നടന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും […]