ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് […]
Tag: facebook
ഫേസ്ബുക്കിൽ തകരാറ്; പഴയ പോസ്റ്റുകൾ തനിയെ പൊങ്ങി വന്നു; പ്രശ്‌നം പരിഹരിച്ച് മെറ്റ
ഫേസ്ബുക്ക് അക്കൗണ്ട് ആദ്യമായി ആരംഭിച്ചപ്പോൾ നിരവധി സെലിബ്രിറ്റി പേജുകളിൽ ലൈക്കും കമന്റും ചെയ്തത് ഓർമയുണ്ടോ ? ഓർമയില്ലെങ്കിൽ അതെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വർഷങ്ങൾക്ക് മുൻപ് ചെയ്ത അപ്‌ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡിൽ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ സംഭവിച്ച തകരാറായിരുന്നു കാരണം. അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടർന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് വെബ്‌സൈറ്റിലും […]
‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ […]
ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked ) അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്. പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് […]
‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ
ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്. മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള […]
ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?
കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത […]
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നുവെന്ന് ഫേസ്ബുക്ക്
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു. ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്നും ജെറോം പെസന്റ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്. മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. […]
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു. ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്. ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് […]
പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ
കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്‌ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത് സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്‌ൾ പറഞ്ഞു.’ ‘ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും […]
സമൂഹമാധ്യമങ്ങൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
സാമൂഹ്യമാധ്യമങ്ങൾക്കായി കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്‍റെ പദവി നഷ്ടപ്പെടും. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. ആശങ്കജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫെയ്‍സ്‍ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് മീഡിയവണിനോട് ഫെയ്സ് ബുക്ക് പ്രതികരിച്ചത്. കോടതി […]