India

‘മാപ്പാക്കണം പെങ്ങളേ’ ഷറപ്പോവയുടെ പ്രൊഫൈലില്‍ മലയാളികളുടെ മാപ്പ് പറച്ചില്‍

പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്കില്‍ കയറി മലയാളികള്‍ പൊങ്കാല ഇട്ട ചരിത്രം ഉണ്ട്. അന്ന് ഷറപ്പോവയെ ട്രോളിയതിന് ഇന്ന് ക്ഷമ പറയുന്നതിന്‍റെ തിരക്കിലാണ് മലയാളികള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് രൂക്ഷമായി വിമര്‍ശിച്ചതില്‍ മാപ്പ് പറയുന്നതായും, ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും, മാപ്പാക്കണമെന്നുമൊക്കെയാണ് ആരാധകരുടെ കമന്‍റുകള്‍. 2014ലെ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ചാണ് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്. പിന്നാലെ ഷറപ്പോവയുടെ പ്രൊഫൈല്‍ ടാര്‍ജറ്റ് ചെയ്ത് മല്ലൂസ് കയറി ഇറങ്ങുകയായിരുന്നു. […]

International

വി​വ​ര മോഷണത്തിന്​ കേം​ബ്രി​ജ് അ​ന​ലി​റ്റിക്കക്കെ​തി​രെ സി.​ബി.​ഐ കേ​സെ​ടു​ത്തു

ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് എ​ന്ന ക​മ്പ​നി​ക്കെ​തി​രെ​യും സി​.ബി.ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിട്ടുണ്ട് ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​ക്കെതിരെ സി.ബി.ഐ കേസെടുത്തു. യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​ വി​വ​ര വി​ശ​ക​ല​ന സ്ഥാ​പ​ന​മാണ്. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്കയെ കൂടാതെ ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് (ജി​.എ​സ്.ആ​ര്‍​.എ​ല്‍) എ​ന്ന ക​മ്പ​നി​ക്കെ​തി​രെ​യും സി​.ബി.ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിട്ടുണ്ട്‌. നി​യ​മ​വി​രു​ദ്ധ​മാ​യി 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​നാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ജി​.എ​സ്.ആ​ര്‍​.എ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി […]

India National

സോഷ്യല്‍ മീഡിയയിലെ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്‍ററി സമിതി

ഫേസ്ബുക്ക് ട്വിറ്റർ പ്രതിനിധികളോട് പാർലമെന്‍ററി സമിതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായുള്ള ചർച്ച ചെയ്യാനാണ് പാർലമെന്‍ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത്. ജനുവരി 2നാണ് പ്രതിനിധികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്‍ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു.

India National

ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം

സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്. ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. […]

Kerala

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ടെന്ന് കെ.ടി ജലീല്‍

ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ച തമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏതന്വേഷണ ഏജൻസി കാര്യങ്ങൾ […]

India National

‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിക്ക് ഫേസ്ബുക്ക് സഹായം’; പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍

ബി.ജെ.പി, ഫേസ്ബു​ക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേർണൽ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടറുടെ 2014 ലെ പോസ്റ്റുകളുദ്ധരിച്ചാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി, ഫേസ്ബു​ക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. 2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി […]

National

“രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല”; ഫേസ്‍ബുക്കിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്

ബി.ജെ.പി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതിനെതിരെ കോൺഗ്രസ് സി.ഇ.ഒ മാർക് സുക്കൻബർഗിന് കത്തയച്ചു. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ കത്ത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ […]

India National

തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം

തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ […]

Technology

വ്യാജവിവരങ്ങള്‍ തടയാന്‍ ഫേസ്ബുക്കിന്റെ പുത്തന്‍ ഫീച്ചര്‍

90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും… വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയൊരു ഫീച്ചറുമായി ഫേസ്ബുക്ക്. 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍. മാസങ്ങളായുള്ള ഫേസ്ബുക്കിന്റെ ആഭ്യന്തര പഠനത്തില്‍ നിന്നു തന്നെ വാര്‍ത്തകള്‍ പുറത്തിറങ്ങിയ തിയതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. […]