UAE

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ

തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ അധികൃതർ. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നൽകുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങൾക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

Gulf

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും. പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും. യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. […]

International

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. നാട്ടില്‍ പോകാന്‍ എക്സിറ്റ് അടിച്ച് വിമാനം ലഭിക്കാത്തത് കാരണം കാലാവധി അവസാനിക്കുന്ന എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കും. വിമാന സര്‍‌വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികള്‍. നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം പലരുടേയും റീ എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. […]

Kerala

പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയും വിധം പി.എസ്.സി പരീക്ഷകൾ പുനക്രമീകരിക്കണം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഏറെ പ്രയാസപ്പെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും ക്വാറൻ്റീൻ അടക്കമുള്ള സുരക്ഷാ നടപടികൾക്കുള്ള കാലതാമസം കൂടി പരിഗണിക്കുമ്പോൾ ആഗ്രഹിച്ച പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും കോവിഡ് 19 മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയുന്ന രീതിയിൽ കേരള പി.എസ്.സി നടത്താനിരിക്കുന്ന പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. നിലവിലുള്ള വിമാന സർവീസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി ഉദ്യോഗാർഥികളാണ് ഈ […]

Gulf

ബഹ്റൈനിൽ നിന്ന് പ്രവാസികൾക്കായി സൗജന്യ ചാർട്ടേർഡ് വിമാനപദ്ധതിയുമായി പ്രവാസി യാത്രാ മിഷൻ

ജനകീയ കൂട്ടായ്മയിലൂടെ എയർടിക്കറ്റുകൾ സമാഹരിച്ചു നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം പറത്താനൊരുങ്ങി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ. ജോലി നഷ്ടമായും മറ്റും കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ദൗത്യമാണ് പ്രവാസി യാത്രാ മിഷൻ എന്ന ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. സുമനസ്സുകളായ അഭ്യുദയകാംക്ഷികൾ വാഗ്ദാനം ചെയ്യുന്ന എയർ ടിക്കറ്റുകൾ ഉപയോഗിച്ചാണ് പ്രവാസികൾക്ക് സൗജന്യ യാത്രക്ക് വഴിയൊരുക്കുന്നത്. ഇതിനായുള്ള ജനകീയ എയർ ടിക്കറ്റ് ശേഖരണം വിജയകരമായി കൂട്ടായ്മ പൂർത്തിയാക്കി. ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം പേരുടെ […]

Kerala Pravasi

വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം

ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം […]