സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ നാളെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിർണയ […]
Tag: Exam
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഇന്നു യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. അതേസമയം, ഡല്‍ഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, പരീക്ഷ റദ്ദാക്കാനിടയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ ആദ്യവാരം തന്നെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ […]
പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും പ്‌ളസ് ടു പരീക്ഷ രാവിലെയും നടത്തും
പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന കാര്യം പരിശോധിക്കും.പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിർദേശിച്ചു. ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുൻപ് […]
മാറ്റമില്ല; എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മെയ് 26 മുതല്‍
പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. പൊതുഗതാഗതം ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും എംജി വിസി മീഡിയവണിനോട് പറഞ്ഞു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചത്. ലോക്ക് ഡൌണില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഉറപ്പ് […]