കൊവിഡ് വ്യാപനം മുതലെടുത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷന്‍ പുറത്തു […]
Tag: EMCC
ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം
കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി. അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും […]
സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു
കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിലുള്ളത്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിലെ പരാമർശം. മത്സ്യമേഖലയെ തകർക്കാനാണ് ഇരു സർക്കാരുകളുടെയും ശ്രമമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്ന് മാത്രമാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ […]
ഇ.എം.സി.സി ധാരണാപത്രം: എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും
ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണാപത്രം സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തരസെക്രട്ടറി ടി.കെ ജോസ് വിവരങ്ങള്‍ തേടും. 400 ട്രോളറുകളും അഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ - ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് […]
ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി – കെഎസ്ഐഎൻസി ധാരണാപത്രം റദ്ദാക്കി, അന്വേഷണം
ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ഇഎംസിസി – കെഎസ്ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി. സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രം ഒപ്പു വെച്ചത് ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിവരങ്ങൾ കിട്ടിയതും അദ്ദേഹത്തിന്‍റെ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്. 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം. സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല […]
”ശുദ്ധ അസംബന്ധം”; ചെന്നിത്തലക്ക് മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ
ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ചർച്ച നടന്നിട്ടില്ല. അമേരിക്കയിലേക്ക് പോയത് യു.എൻ പരിപാടിക്കാണ്. പ്രതിപക്ഷ നേതാവ് സ്വപ്നയെ കണ്ടാൽ അതിന് അർഥം സ്വർണക്കടത്തിന് പിന്നിൽ അദ്ദേഹമെന്നാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിൽവെച്ച് ഇ.എം.സി.സി അധികൃതർ തന്നെ വന്ന് കണ്ടിരുന്നു. എന്നാൽ അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞിരുന്നു. വിദേശട്രോളുകൾ കേരള തീരത്ത് പാടില്ലെന്നാണ് നയം. ആഴക്കടൽ മത്സ്യബന്ധ നയം മാറ്റികൊണ്ട് […]
ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്
ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ ചേരും. കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്നാണാണ് തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ. പുതിയ തീരുമാനത്തിലൂടെ കേരളത്തിന്‍റെ കടൽത്തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.
ഇ.എം.സി.സി കമ്പനിയുമായുള്ള കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല
എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ മത്സ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിച്ചാൽ കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊള്ളയടിക്കും. കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയത് ദുരൂഹമാണ്. ന്യൂയോർക്കിൽ വെച്ചാണ് മേഴ്‌സിക്കുട്ടിയമ്മ […]