Kerala

നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് പ്രതിസന്ധിക്കിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. ബൂത്തുകള്‍ ഇരട്ടിയാക്കി. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരും ഗൃഹ സന്ദർശന പ്രചരണത്തിന് 5 പേരെയുമായി പരിമിതപ്പെടുത്തി. കോവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുക വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെുപ്പ് കമ്മീഷന്‍റെ വാർത്ത സമ്മേളനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ ആരംഭിച്ചത്. ബിഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിന്‍റെ ആത്മവിശ്വാസം കമ്മീഷനുണ്ട്. കേരളമടക്കം നടക്കാനിരിക്കുന്ന 4 നിയമസഭ തെരഞ്ഞെടുപ്പുകളിലും […]

Kerala

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് 4.30ന് വാര്‍ത്താസമ്മേളനം

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ […]

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച് കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കും. […]

India National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയ്യാര്‍: ഇലക്ഷന്‍ കമ്മീഷണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘ഒരു​ രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന്​ മുഖ്യ ഇലക്ഷന്‍ കമീഷണര്‍ സുനിൽ അറോറ. നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ പറഞ്ഞത്. രാജ്യത്ത്​ എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെ​രഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്. ഇത്​ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെ​രഞ്ഞെടുപ്പ്​ എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്. […]

Kerala

കോവിഡ് വാക്സിന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

കോവിഡ് വാക്സിന്‍ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മുഖ്യമന്ത്രി ചട്ടം ലംഘിച്ചുവെന്ന പരാതി കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘനമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് […]

India National

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും. തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് […]

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. […]

Kerala

കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും പ്രോക്സി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വിവാദത്തിലേക്ക്

കോവിഡ് രോഗികള്‍ക്ക് വോട്ടവകാശം നിര്‍വ്വഹിക്കാന്‍ മറ്റെന്ത് മാര്‍ഗ്ഗമാണെന്ന ചോദ്യമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും പ്രോക്സി വോട്ട് ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വിവാദത്തിലേക്ക്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രോക്സി വോട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഭരണമുന്നണിയിലെ കക്ഷികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോവിഡ് രോഗികള്‍ക്ക് വോട്ടവകാശം നിര്‍വ്വഹിക്കാന്‍ മറ്റെന്ത് മാര്‍ഗ്ഗമാണെന്ന ചോദ്യമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. കോവിഡ് രോഗികള്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് […]

India National

തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം

തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ […]

India National

65 കഴിഞ്ഞവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും തപാല്‍ വോട്ട്; ചട്ടങ്ങളിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

65 വയസിന് മുകളിൽ പ്രായമുള്ളവർക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കും കോവിഡ് ബാധ രൂക്ഷമായി തുടർന്നതിനാൽ ചട്ടങ്ങളിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കും. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാറ്റം. 80 വയസിന് മുകളിലുള്ളവർക്കും സ്വന്തം സംസ്ഥാനങ്ങളിൽ ഇല്ലാത്തവർക്കും മാത്രമായിരുന്നു ഇതുവരെ പോസ്റ്റൽ ബാലറ്റ് സൗകര്യം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാണ് തീരുമാനം. ഇനി മുതൽ […]