International

പുതിയ ഇ.യു കോവിഡ് സർട്ടിഫിക്കറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് ഇത് ലഭിക്കുക? അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ..

എന്താണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്? കോവിഡ് -19 പാൻഡെമിക് സമയത്ത് യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇയു കോവിഡ് സർട്ടിഫിക്കറ്റ്. ഇത് കൈവശമുള്ളവർക്ക് ക്വാറന്റീൻ നടപടികളോ, യാത്രയ്ക്ക് മുമ്പോ ശേഷമോ കോവിഡ് ടെസ്റ്റുകൾ ചെയ്യേണ്ട ആവശ്യമോ ഇല്ല.പേപ്പർ രൂപത്തിലോ സ്മാർട്ട്‌ഫോണുകളിലോ നിങ്ങൾക്ക് ഇ സർട്ടിഫിക്കറ്റ് സൂക്ഷിക്കാം. ഇതിലുള്ള ഒരു ക്യൂആർ കോഡ്ആണ് നിങ്ങൾ അധികാരികളെ കാണിക്കേണ്ടത്.കോവിഡ് -19 നെതിരെ വാക്സിനേഷൻ നൽകി അടുത്തിടെ വൈറസിൽ നിന്ന് വീണ്ടെടുത്തവർ (ആ വ്യക്തിക്ക് അവരുടെ ശരീരത്തിൽ […]

Gulf

ദുബൈയിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കും

ദുബൈയില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്‍റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിക്ഷേപ അന്തരീക്ഷം ഉയർത്തുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുമെന്ന് ശൈഖ് ഹംദാൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നൽകേണ്ട […]

Gulf

ദുബൈയിലെ പൊതുഗതാഗതത്തിന് പൂർണമായും ഹരിത വാഹനങ്ങളാക്കാൻ പദ്ധതി

2050ഓടെ ദുബൈയിലെ പൊതു​ഗതാ​ഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാകും. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതി ആവിഷ്കരിച്ചത്. കാർബൺ പുറംതള്ളുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്ന പദ്ധതിക്കും ആർ.ടി.എ രൂപം നൽകി. 2050ഓടെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളായിരിക്കും പൊതു​ഗതാ​ഗതത്തിന് പൂർണമായും ഉപയോഗിക്കുക. ഇതുവഴി എട്ട് ദശലക്ഷം ടൺ കാർബൺഡൈ ഓക്സൈഡ് കുറക്കാനാകുമെന്ന് കരുതുന്നു. ഇത് 300 കോടി ദിർഹം ലാഭിക്കുന്നതിന് തുല്യമാണ്. മിഡിൽ ഈസ്റ്റ്- ആഫ്രിക്കൻ മേഖലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സർക്കാരായി ദുബൈ മാറും. […]

Gulf

ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ദുബൈയില്‍ യുവാക്കള്‍ ദുരിതത്തില്‍

ദുബൈയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ വൻ തട്ടിപ്പ്. വിസിറ്റ് വിസയിൽ ദുബൈയിൽ എത്തിയ 30 ലേറെ മലയാളികൾ താമസത്തിന് പോലും ഇടമില്ലാതെ കുടുങ്ങികിടക്കുകയാണ്. നാട്ടിൽ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ദുബൈയിൽ എത്തിച്ചത്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതിനാൽ ഇനി നാട്ടിലേക്ക് മടങ്ങാനും ഇവർ വൻതുക പിഴ നൽകണം. വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള […]

UAE

ദുബൈയിൽ പുതിയ ക്വാറന്‍റൈന്‍ നിയമം

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ 1967 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയിൽ രോഗികളുമായി സമ്പർക്കമുണ്ടായവർക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. വാക്സിനേഷൻ നടപടികളും ഊർജിതമാക്കി. യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവിൽ 22,693 പേരാണ് യുഎഇയിൽ ചികിൽസയിലുള്ളത്. രോഗമുക്തർ 1,93,321 ആയി. രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബൈയിൽ പുതിയ ക്വാറന്‍റൈൻ നിയമം നിലവിൽ വന്നു. രോഗികളുമായി സമ്പർക്കമുള്ളവർ […]

UAE

ഈ മാസം തുറക്കുന്നു ദുബെെ ഗ്ലോബല്‍ വില്ലേജ്

ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസണ് ഈ മാസം 25ന് തുടക്കം. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാകും പുതിയ സീസൺ. മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങാൻ വിപുലമായ സംവിധാനങ്ങളാണ് ഇക്കുറി ഏർപ്പെടുത്തുക. ഗ്ലോബൽ വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാനും കാർണിവൽ റൈഡുകൾക്ക് സുരക്ഷിതമായി ഉള്ളിൽ കയറാനും ഇതിലൂടെ സഹായകമാകും. വില്ലേജിന്റെ ശേഷി മുൻനിർത്തി നിശ്ചിത ശതമാനം സന്ദർശകരെയാകും ഉള്ളിൽ പ്രവേശിപ്പിക്കുക. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയാനും സൗകര്യം ഏർപ്പെടുത്തും. […]

International

ദുബൈ സന്ദർശക വിസക്ക് പുതിയ മാനദണ്ഡങ്ങൾ; ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പുറമെ എന്തെല്ലാം വേണം?

ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന. സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , […]

UAE

കോൺസുലേറ്റിന് പിടിവാശി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു

മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു. മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന. ഇത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റിന്‍റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെയായി വൈകുകയാണ്. തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹൻ, സുധീഷ് […]

UAE

ദുബൈയിലേക്ക് വരാൻ മുൻകൂർ അനുമതി വേണോ? എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പിൽ ആശയക്കുഴപ്പം

യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത് റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ദുബൈയിലേക്ക് വരാൻ ജിഡിആര്‍എഫ്എയുടെ അനുമതി വേണമോ എന്നത് സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇടക്കിടെ നൽകുന്ന പരസ്പരവിരുദ്ധമായ അറിയിപ്പുകളാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത്. […]

Kerala

ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍‌ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ […]