അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. (Donald Trump Allegedly Leaked US Key Nuclear Secrets) യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ […]
Tag: Donald Trump
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ […]
പ്രതിരോധ രഹസ്യ രേഖകൾ കൈവശം വെച്ചു; ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ ട്രംപ് കബളിപ്പിക്കാൻ ശ്രമിച്ചും അറസ്റ്റിന് പുറകിലുണ്ട്. ട്രംപിന്റെ മുൻ സഹായി വാൾട്ട് നൗതയ്‌ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മിയാമി ഫെഡറൽ കോടതിയാണ് അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത് 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ […]
പ്രസിഡന്റാകാന്‍ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം
2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം […]
ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. എഫഅബിഐ അധികൃതർ ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്‌റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ( donald trump residence raid ) ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്‌യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.
ഇവാന ട്രംപ് അന്തരിച്ചു
ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ. മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം […]
രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ്
അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും […]
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ […]
ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്
അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ […]
ട്രംപിനെ ഇംപീച്ച് ചെയ്യും; 231 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്. കാപിറ്റോൾ ഹാളിൽ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. യു. എസ് പ്രസിഡന്‍റായി ജോ […]