India

അതിശൈത്യത്തിൽ നിന്ന് മുക്തി; ഡൽഹിയിൽ താപനില ഉയരുന്നു

ഡൽഹിയിൽ താപനില വർധിച്ചു. ഇതോടെ കൊടുംതണുപ്പിന് നേരിയ കുറവുണ്ടായി. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ്. ഞായറാഴ്ച വൈകീട്ടോടെ നഗരത്തിൻറെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ എത്തി. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി.

India

ധീര സൈനികർക്ക് വിട; റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാ‍ന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ […]

India

ഡൽഹിയിലെ വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.

India National

“നിങ്ങൾക്ക് 24 മണിക്കൂർ തരുന്നു”: മലിനീകരണത്തിൽ ഡൽഹിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ […]

Uncategorized

വായു മലിനീകരണം: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി

ഡൽഹയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജോലി നഷ്ടമായ തൊഴിലാളികൾക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പ്രകാരം ഡൽഹിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. എയർ ക്വാളിറ്റി […]

India

വായു ഗുണനിലവാരം ഉയർന്നു; ഡൽഹിയിൽ നിയന്ത്രണങ്ങൾ നീക്കി സർക്കാർ

വായുഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി സർക്കാർ. തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. ഞായറാഴ്ച മുതൽ സംസ്ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, ട്രക്കുകൾക്കെർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്ന് ഗോപാൽ റായ് വ്യക്തമാക്കി.

India

“ഘർ ഘർ റേഷൻ യോജന”; റേഷൻ വിതരണ പദ്ധതിക്കെതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ഡൽഹി സർക്കാരിന്റെ റേഷൻ വിതരണ പദ്ധതിയായ “ഘർ ഘർ റേഷൻ യോജന”ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന ലഘൂകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ന്യായവില കടകൾ എൻഎഫ്എസ്എയുടെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാനം നിയമത്തിന്റെ ഘടനയ്ക്ക് വഴങ്ങേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു. മണിക്കൂറുകളോളം വാദം കേട്ട കോടതി നവംബർ 29 ന് കേന്ദ്ര വാദം കേൾക്കുന്നത് തുടരുമെന്ന് അറിയിച്ചു. ഡൽഹി സർക്കാരിന്റെ മുഖ്മന്ത്രി ഘർ ഘർ റേഷൻ യോജന […]

India

ഡൽഹിയിൽ ഈ വർഷം സ്ഥിരീകരിച്ചത് 7,128 ഡെങ്കിപ്പനി കേസുകൾ; 5 വർഷത്തിനിടയിലെ ഉയർന്ന നിരക്കെന്ന് റിപ്പോർട്ട്

രാജ്യതലസ്ഥാനത്ത് ഈ വർഷം ഇതുവരെ 7,128 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് ഡൽഹിയിൽ ഇതുവരെ ഒമ്പത് രോഗികളാണ് മരിച്ചത്. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ചയിൽ മാത്രം 1,851 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. 2016-ൽ 4,431ഉം 2017-ൽ 4,726 […]

India

അന്തരീക്ഷ മലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഉടൻ തുറക്കില്ല

അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിലൂടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. പുതിയ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് അംഗീകൃത, NDMC, MCDകൾ, ഡൽഹി കന്റോൺമെന്റ് ബോർഡ് സ്‌കൂളുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. ഓൺലൈൻ അധ്യാപന-പഠന പ്രവർത്തനങ്ങളും ബോർഡ് ക്ലാസുകൾക്കായുള്ള പരീക്ഷകളും 14.11.2021 ലെ സർക്കുലർ നമ്പർ DE.23 […]

Kerala

വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി

രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് […]