Kerala

സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു

കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിലുള്ളത്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിലെ പരാമർശം. മത്സ്യമേഖലയെ തകർക്കാനാണ് ഇരു സർക്കാരുകളുടെയും ശ്രമമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്ന് മാത്രമാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ […]

Kerala

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കിയുള്ള ഉത്തരവ് ഉടന്‍

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. ഇഎംസിസി, കെഎസ്ഐഎന്‍സിയുമായി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കുന്നത്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍ പ്രശാന്തിനെതിരായ അന്വേഷണത്തിനുള്ള ഉത്തരവും വൈകില്ല.അതേസമയം ധാരണപത്രം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രചാരണായുധമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമ്മിക്കാൻ ഇ.എം.സി.സിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.പ്രതിപക്ഷം രാഷ്ട്രീയ വിവാദമുണ്ടാക്കകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയു ചെയ്ത പശ്ചാത്തലത്തിലായിരിന്നു തീരുമാനം.ധാരണപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ […]