Uncategorized

‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ

പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ […]

Kerala

വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

വനം വകുപ്പ് കസറ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നർക്കൊട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്നലെ വൈകിട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. […]

Kerala

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം, വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർകോട്‌ ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. കാസർകോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മകൻ ജിഷാദിന്‍റെ കൂടെ ശനിയാഴ്ച രാവിലെയാണ് അബ്ദുൾറഹ്മാൻ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സാമ്പിൾ നൽകിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾറഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എട്ടു ദിവസം […]