യു-എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാകാം അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാനഡയിലെ എമേഴ്‌സണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസിലേയും കാനഡയിലേയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tag: death
രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു
രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്. ഡിസംബർ 28നാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണകാരണം കൊവിഡല്ല എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് ഒമിക്രോൺ ബാധിച്ചിരുന്നു എന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് എപ്പോഴാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. ഇന്നലെ രാജ്യത്ത് 13,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് […]
വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനാണ് പരിശോധന. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നീക്കം. (models death accident cctv) ഫോർട്ട് കൊച്ചിയിലെ ക്ലബ് 18 എന്ന ഹോട്ടലിൽ നടന്ന പാർട്ടിക്ക് ശേഷം മടങ്ങുമ്പോഴാണ് വാഹനാപകടമുണ്ടായി ഇവർ മരണപ്പെടുന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് […]
അഫ്ഗാൻ: വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ വീണു മരിച്ചു
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഏത് വിധേനെയും അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കൻ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറിയ ജനങ്ങൾ മുന്നിൽ കണ്ട വിമാനങ്ങളിലെല്ലാം എങ്ങനെങ്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങളുടെ ദൃശ്യനാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടി കഴിഞ്ഞു. അതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ ശരീരം ബന്ധിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. വിമാനത്തിന്റെ ചക്രത്തിൽ […]
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒമ്പത് മരണം
മുംബൈയിൽ കെട്ടിടം തകർന്ന് 9 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. മുംബൈ മലാഡിലാണ് ഒരു കെട്ടിടത്തിന് മുകളിലൂടെ മൂന്ന് നില കെട്ടിടം തകർന്നു വീണത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയിൽ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഇന്നലെ രാത്രി മറ്റൊരു കെട്ടിടം തകര്‍ന്നു വീണു. ഇവിടെ നിന്ന് ആളുകളെ പരിക്കുകളോടെ […]
വീണ്ടും 4000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് മരണം; അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം
രാജ്യത്തെ ഒരുദിവസത്തെ കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 3,55,338 പേർ കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയർന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചവർ 2,54,197 പേരാണ്. 37,04,099 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 17,52,35,991 പേർക്കാണ് ഇതുവരെ […]
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 39,726 പുതിയ കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 39,726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 1,15,14,331 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,59,370 ആയി. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. കൊവിഡിനു ശേഷം ആരോഗ്യനില മോശമായ അദ്ദേഹത്തെ നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുൻപ് മരണപ്പെടുകയായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം 15 വർഷമാണ് ആകെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നത്. 6 തവണ […]
ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 25 കൊവിഡ് മരണങ്ങൾ
25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ […]
ഇന്ന് സംസ്ഥാനത്ത് 20 കൊവിഡ് മരണങ്ങൾ
ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണങ്ങൾ. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ […]