പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രത്രി 11ഓടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഐഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ […]
Tag: CPIM
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഗ്നിപഥ് പദ്ധതി ചർച്ചയായേക്കും
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓൺലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ് ഇന്ന് നടക്കുന്നത്. അഗ്നിപഥ്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. വലിയ പ്രതിഷേധത്തിനിടയിലും കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിഷയത്തെ ഏത് രീതിയിൽ സമീപിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തേക്കും. അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ […]
പാനൂർ കെ വത്സരാജ് വധക്കേസ്; ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തൻ
പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്, സജീവന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 2007 മാര്‍ച്ച് നാലിന് രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി ഇരുമ്പുവടി കൊണ്ടുതലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച […]
കൊലവിളി മുദ്രാവാക്യം; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐ എം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലവിളി പ്രകടനത്തിനെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ […]
സിപിഐഎം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്
കോഴിക്കോട് തിക്കോടി ടൗണിലെ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെഎസ്‍യു […]
കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ബിയര്‍ കുപ്പികൊണ്ട് ഏറ്, ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കെഎസ്‍യു നേതാവിന്റെ വീടിനു നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. സംഭവം നടന്നത് ഇന്നലെ അർധരാത്രിയിലായിരുന്നു. ആരക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം. അതേസമയം കോഴിക്കോട് തിക്കോടി ടൗണിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ് നടന്നു. കൊലവിളി പ്രകടനം നടത്തി സിപിഐഎംഎം പ്രവർത്തകർ […]
കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്. ഫ്ലക്സുകൾ വലിച്ച് കീറിയും കൊടിമരം പിഴുതെറിഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. അഭിജിത്ത്, ശ്രീജിത്ത്, ചന്തു എന്നിവരാണ് […]
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സിൽവർ […]
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചെന്ന ആരോപണം: മെഡിക്കല്‍ ടെസ്റ്റ് നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം
വിമാനത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരെ ടെസ്റ്റിനെത്തിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഫര്‍സീനേയും നവീനേയും ടെസ്റ്റിനെ […]
കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ കല്ലേറ്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഈ ആക്രമണവുമുണ്ടായത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്. കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. പലയിടത്തും സിപിഐഎം […]