പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]
Tag: CPIM
ആര്‍.എസ്.എസുകാരന്‍ ആയി ചിത്രീകരിക്കാൻ ശ്രമം: യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആർ മഹേഷ് ഡി.ജി.പിക്ക് പരാതി നൽകി
തന്നെ മുസ്‍ലിം സമുദായാംഗങ്ങളുടെ വീടുകളിൽ ആർ.എസ്.എസുകാരനായും ഹിന്ദു സമുദായംഗങ്ങൾക്കിടയിൽ മുസ്‍ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്ന പരാതിയുമായി കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി സി.ആർ മഹേഷ്. ഇത് സംബന്ധിച്ച് ഡി.ജി.പി, ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് സി.ആർ മഹേഷ് പരാതി നൽകി. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു. അത് തന്‍റെ പരാജയത്തിന് പ്രധാന കാരണമായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ […]
ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരൻ
ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന ആളാണ് അദ്ദേഹം. സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരൻ പറഞ്ഞു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം-ബിജെപി നേതൃത്വങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും […]
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പോണ്‍ രംഗങ്ങള്‍ വരെയുണ്ട്; നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം […]
സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ശ്രീ എം
കണ്ണൂരില്‍ സിപിഎം. – ആര്‍എസ്എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരും തന്‍റെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആർഎസ്എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. […]
കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്
പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]
ബി.ജെ.പിക്ക് സഹായകരമായി മൂന്നിടത്ത് സി.പി.എം രാജി
ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും തീരുമാനം ബി.ജെ.പിക്ക് സഹായകരമായി. മറ്റ് കക്ഷികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അട്ടിമറിച്ചത്. തൃശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവൻവണ്ടൂർ, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്. കഴിഞ്ഞ തവണ […]
റാന്നിയിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്
റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി
തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. […]
ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 […]