Kerala

രാജ്യസഭാ സീറ്റ് സിപിഐഎമിനും സിപിഐക്കും; എൽഡിഎഫ് യോഗത്തിൽ ധാരണ ആയി

രാജ്യസഭാ സീറ്റുകൾ സിപിഐഎമിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായി. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽജെഡി, എൻസിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിപിഐ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സംസ്ഥാന നിർവാഹക സമിതി യോഗം അല്പ സമയത്തിനുള്ളിൽ തന്നെ എംഎൻ സ്മാരകത്തിൽ ആരംഭിക്കും.

Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. […]

Kerala

കെ -റെയിൽ വിഷയത്തിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം നടത്തുന്നത് വന്യമായ ആക്രമണമെന്ന് കെ സുധാകരൻ

കെ -റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സൈബർ ഗുണ്ടായിസമാണെന്നും അത് നീതീകരിക്കാനാകാത്തതാണെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഐഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് […]

Kerala

റിജില്‍ മാക്കുറ്റിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദീകരണയോഗത്തില്‍ പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തത്. യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ […]

Kerala

‘സിപിഐഎം നിയമത്തെ വെല്ലുവിളിക്കുകയാണ്’; ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ്

50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികളെ വിലക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമ സംവിധാനങ്ങളേയും ജനങ്ങളേയും പരിഹസിച്ചുകൊണ്ട് സിപിഐഎം സമ്മേളനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഐഎം സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണെന്ന് വി ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ യുക്തിസഹമല്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന് സിപിഐഎം എന്തും ചെയ്യുമെന്നും […]

Kerala

‘ആരോഗ്യവകുപ്പ് രോഗത്തെ വിധിക്ക് വിട്ടുനല്‍കി’; ആഞ്ഞടിച്ച് വി ഡി സതീശന്‍

അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് കൊവിഡ് ഈ വിധത്തില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത് സിപിഐഎം സമ്മേളനങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും ജില്ലയിലെ സ്‌കൂളുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രോഗവ്യാപനം ചെറുക്കുന്നതിനായി കോണ്‍ഗ്രസ് കാണിച്ച ഉത്തരവാദിത്വബോധം സിപിഐഎമ്മില്‍ കാണുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഒരു പ്രത്യേക വിഭാഗം ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ […]

India

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം

പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം. കോൺഗ്രസ് സിപിഐഎം സിപിഐ എന്നി പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. ചില നീക്കുപോക്കുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു പറഞ്ഞു. സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്നാണ് മറ്റ് ഇടത് പാർട്ടികളുടെ നിലപാട്.(punjab elections 2022) അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്ത‍ർപ്രദേശ് ബിജെപിയിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച […]

Kerala

കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഐഎം ഗുണ്ടാ ആക്രമണം: കെ സി വേണുഗോപാൽ

കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി.പി.എം ഗുണ്ടാ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി.പി.ഐ.എമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. രണ്ടു ദിവസത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്കു നേരെയും പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പൊലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. […]

Kerala

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു […]

Kerala

ദത്ത് വിവാദം ചർച്ച ചെയ്യാൻ സിപി ഐഎം

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം ചർച്ച ചെയ്യാൻ സി പി ഐ എം. പേരൂർക്കട ഏരിയ,ലോക്കൽ കമ്മിറ്റികൾ നാളെ യോഗം ചേരും. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. ഇതിനിടെ വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചുവെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. വടകര എംഎൽഎ കെ.കെ രമയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെ.കെ രമ ഉന്നയിച്ചത്. ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ […]