National

കമ്യൂണിസ്റ്റ് പുനരേകീകരണം തക്കസമയത്ത് ചര്‍ച്ച ചെയ്യും; ഡി.രാജയ്ക്ക് മറുപടിയുമായി എം.എ ബേബി

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ടുവച്ച പുനരേകീകരണ നിര്‍ദേശത്തില്‍ പ്രതികരണവുമായി എംഎ ബേബി. കമ്യൂണിസ്റ്റ് പുനരേകീകണം സിപിഐഎം അജണ്ടയിലില്ലെന്ന് എം എ ബേബി ട്വന്റിഫോറിനോട് പ്രതികരിച്ചു. പുനരേകീകരണം വേണ്ടിവന്നാല്‍ തക്ക സമയത്ത് പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും എംഎ ബേബി പ്രതികരിച്ചു. പുനരേകീകരണം കൊണ്ട് സിപിഐ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും സിപിഐയും ഒറ്റ സഖാക്കളെ പോലെ പെരുമാറുന്ന പാര്‍ട്ടിയാണ്, […]

National

2019ല്‍ കോര്‍പറേറ്റുകളില്‍ നിന്നും സിപിഐഎം സ്വീകരിച്ച സംഭാവന 6.9 കോടി; കൂടുതല്‍ തുക നല്‍കിയത് മുത്തൂറ്റ്, തൊട്ടുപിന്നില്‍ കല്യാണ്‍

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്‌സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്‌സില്‍ നിന്നും […]

Kerala

ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഐഎം

എറണാകുളം ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്‌കൂൾ പൂട്ടാനുള്ളനീക്കത്തിനെതിരെ സി പി ഐ എം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ന് സ്‌കൂൾ നടത്തിപ്പ് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഫാക്ട് മാനേജ്മെന്റിന് താത്പര്യമില്ലെങ്കിൽ ജന പങ്കാളിത്തമുള്ള ഭരണ സമിതിക്ക് കൈമാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്‌കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്‌മെന്റ് നോട്ടിസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്ടിലെ ജീവനക്കാരുടെ […]

Kerala

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് മുതല്‍ 10 വരെയാണ് സമ്മേളനം. കോണ്‍ഗ്രസ് ബന്ധം, വികസനനയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും ശ്രദ്ധാകേന്ദ്രം. തിങ്കളാഴ്ചയോടെ കേന്ദ്രനേതാക്കള്‍ അടക്കമുള്ള സമ്മേളന പ്രതിനിധികള്‍ ജില്ലയിലെത്തും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. എണ്ണൂറിലധികം പ്രതിനിധികളും നിരീക്ഷകരുമാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍ പൊളിറ്റ്ബ്യൂറോ യോഗം ചേരും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഈ മാസം 10ന് വൈകുന്നേരം […]

Kerala

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥയ്ക്ക് തുടക്കം

സിപിഐഎം 23ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വയലാറില്‍ നിന്ന് തുടങ്ങി. ഇന്ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജിന് പതാക കൈമാറി. നേരത്തെ നടന്ന സമ്മേളനം എം.എ.ബേബി ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ സ്വാഗതം പറഞ്ഞു. മന്ത്രി വി.എന്‍.വാസവന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, എംഎല്‍എമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, എ.എം.ആരിഫ് എംപി […]

Uncategorized

പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റ്; ഹൈക്കോടതിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടി തെറ്റാണ്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയ്ക്കും കോടിയേരി വിമര്‍ശിച്ചു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍. ‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും […]

National

ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം. പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിനെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 79 അംഗ സംസ്ഥാന സമിതിയിൽ വനിതകൾക്കും പുതുമുഖങ്ങൾക്കുമാണ് പ്രാമുഖ്യം. ഇടതു രാഷ്ട്രീയം കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചിമ ബംഗാളിൽ, സംസ്ഥാന സമ്മേളനത്തിൽ മുഖം മിനുക്കി യുവത്വം കൈവരിക്കുകയാണ് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീദീപ് ഭട്ടാചര്യയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ജനപിന്തുണ കൂടി പരിഗണിച്ച് മുഹമ്മദ് സലീമിനെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയായായിരുന്നു. 1964ന് ശേഷം ആദ്യമായാണ് ബംഗാളിൽ ന്യൂനപക്ഷ വിഭാഗത്തിൽ […]

Kerala

രാജ്യസഭാ സീറ്റ് സിപിഐഎമിനും സിപിഐക്കും; എൽഡിഎഫ് യോഗത്തിൽ ധാരണ ആയി

രാജ്യസഭാ സീറ്റുകൾ സിപിഐഎമിനും സിപിഐക്കും കൊടുക്കാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായി. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽജെഡി, എൻസിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളും സീറ്റിൽ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകൾ സിപിഐക്കും സിപിഐഎമിനും നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിപിഐ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സംസ്ഥാന നിർവാഹക സമിതി യോഗം അല്പ സമയത്തിനുള്ളിൽ തന്നെ എംഎൻ സ്മാരകത്തിൽ ആരംഭിക്കും.

Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. […]

Kerala

കെ -റെയിൽ വിഷയത്തിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം നടത്തുന്നത് വന്യമായ ആക്രമണമെന്ന് കെ സുധാകരൻ

കെ -റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സൈബർ ഗുണ്ടായിസമാണെന്നും അത് നീതീകരിക്കാനാകാത്തതാണെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഐഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് […]