Kerala

ലൗജിഹാദ്; സി.പി.ഐ.എമ്മിന്റെ ശ്രമം മതധ്രുവീകരണമെന്ന് മുസ്ലിംലീ​ഗ്

ലൗജിഹാദ് വിഷയത്തിൽ കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാൻ സി.പി.ഐ.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. ബി.ജെ.പിയുടെ ലൗ ജിഹാദ് പ്രചാരണത്തെ സി.പി.ഐ.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ് രം​ഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറ‍ഞ്ഞത്. കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു […]

Kerala

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എ കെ ബാലന്‍ ചര്‍ച്ച നടത്തും

കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ […]

National

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര […]

Kerala

കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ

കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തിൽ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് […]

Kerala

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ പൊട്ടിത്തെറിക്കൊരുങ്ങി കേരള നേതാക്കള്‍

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ പൊട്ടിത്തെറിക്കൊരുങ്ങി കേരള നേതാക്കള്‍. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിലുള്ള പൊതുചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കാന്‍ തീരുമാനം. പ്രസ്താവനകള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും അപ്പുറം ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശനം. പ്രധാന വിഷയങ്ങളില്‍ പോലും ഇടപെലില്ല. ഇത്തരം സമീപനം തിരുത്തണമെന്നും പൊതുചര്‍ച്ചയില്‍ കേരളം ഉന്നയിക്കും. കേരളത്തെ പ്രതിനിധീകരിച്ച് കെ.എന്‍.ബാലഗോപാല്‍, പി.സതിദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ഇന്നലെ ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ വിഷയവും ചര്‍ച്ചകളില്‍ ഉയര്‍ന്നു […]

Kerala

നിലപാടില്‍ മാറ്റമില്ല; സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകും. സിപിഐഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ വി തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ വി തോമസ് കാണിച്ച തീരുമാനം ആണത്തമാണെന്ന് എംഎം മണി പ്രതികരിച്ചു. നല്ല രാഷ്ട്രീയ വീക്ഷണമുള്ള നേതാവാണ് കെ വി തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ചര്‍ച്ച […]

National

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും

സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക. വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് സിപിഐഎം കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കണ്ണൂരിലും തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച പി രാജീവ്, ടിഎന്‍ സീമ എന്നീ രണ്ട് നേതാക്കളും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താണ് സംസാരിച്ചത്. […]

Kerala

‘നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം’; സില്‍വര്‍ലൈനില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബംഗാളില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ മുന്നറിയിപ്പ്. ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് ബംഗാളിലെ ഒരു കൂട്ടം നേതാക്കളുടെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാന്‍. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബംഗാള്‍ ഘടകം […]

Kerala

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭ ശേഷി വിനിയോഗത്തില്‍ കേരളത്തിന്റെ സംഭാവനകളെ യെച്ചൂരി പ്രശംസിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. റഷ്യയും അമേരിക്കയും തമ്മിലുള്ള ശത്രുതയ്ക്ക് ഇരയായത് യുക്രൈനാണ്. അമേരിക്കന്‍ […]

Kerala

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതിയെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിതമായ ആക്രമണമാണ് സംസ്ഥാനത്ത് നടത്തുന്നത്. എന്നാല്‍ അതിനെ പ്രതിരോധിച്ച് പദ്ധതി നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ […]