Health Kerala

സംസ്ഥാനത്ത് ഇന്ന് അയ്യായിരത്തോളം കോവിഡ് കേസുകള്‍

കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Health

അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്

അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്.ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊവിഡ് മുതക്തരിൽ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കൊവിഡ് തലച്ചോറിനെ […]

International

ഫൈ​​​സ​​​ർ കോവിഡ് വാക്സിൻ; 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ടുകൾ

കോ​​​വി​​​ഡ് വാക്സിൻ മൂന്നാം ഘട്ട ​​​പരീക്ഷണം 90 ശതമാനം വിജയകരമെന്ന് റിപ്പോർട്ടുകൾ. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി സഹകരിച്ച് കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ഫൈസര്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ​​​യും മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തി​​​ന്‍റെ​​​യും മ​​​ഹ​​​ത്താ​​​യ ദി​​​നം എ​​​ന്നാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ യു.എ​​​സ് മ​​​രു​​​ന്ന് കമ്പനിയായ ഫൈ​​​സ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ആ​​​റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലായി 43,500 ആ​​​ളു​​​ക​​​ളി​​​ലാ​​​ണ് ഇതുവരെ ഈ കോവിഡ് വാക്സിൻ പ​​​രീ​​​ക്ഷി​​​ച്ച​​​ത്. വാക്സിൻ പരീക്ഷിച്ചവരിൽ യാ​​​തൊ​​​രുവി​​​ധ ആരോഗ്യപ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​ഉണ്ടായില്ലെന്നും ഫൈ​​​സ​​​ർ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വാക്സിന്റെ മികവ് […]

India National

രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 92.49 ശതമാനം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്. 49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നിൽക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്. […]

India National

ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എ‍ഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 8862 പേര്‍ രോഗമുക്തി നേടി. 26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 5889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്പിളുകള്‍ പരിശോധിച്ചു. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 783 ഉറവിടമറിയാത്ത കേസുകളുമുണ്ട്. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം […]

India National

150 രാജ്യങ്ങൾക്ക് കോവിഡ് സഹായം നൽകിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നൽകി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN സാമ്പത്തിക സാമൂഹിക കൗൺസിലില്‍ പ്രസംഗിക്കവെ 150 രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് സഹായം നൽകിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇത് […]

India National

കോവിഡ് മരണം പൂജ്യം: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ മിസോറാം

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മിസോറാം. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. എന്നാല്‍ കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും, മതനേതാക്കളുടെയും എന്‍.ജി.ഓകളുടെയും യോഗം വിളിച്ചിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് വയസിനും താഴെയുള്ളവരാണ്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ […]

India

രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, […]

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടു

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി കുടുംബത്തിന്‍റെ പരാതി. കെട്ടിയിട്ട കടങ്ങോട് സ്വദേശിയായ വയോധികക്ക് കട്ടിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 18 തിയതി ഈ വയോധികക്കും ഇവരുടെ മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. പിന്നീട് ഈ വയോധികക്ക് രക്ത സമ്മര്‍ദമുണ്ടാവുകയും രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മകന്‍റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളേജ് […]