Kerala

ഒമിക്രോണ്‍; കൊച്ചി വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍; മണിക്കൂറില്‍ 700 പേര്‍ക്ക് കൊവിഡ് പരിശോധന നടത്താം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. കൊവിഡ് വകഭേദമായി ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിനുള്ളില്‍ പരിശോധനാ സംവിധാനങ്ങള്‍ കൂട്ടിയത്. ആവശ്യക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം നല്‍കുന്ന തരത്തിലാണ് നടപടി. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടി പി ആർ 8.26%

സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടി പി ആർ 8.26 ശതമാനം. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 285. രോഗമുക്തി നേടിയവര്‍ 6632. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, […]

Kerala

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടി പി ആർ 9.16%

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 322; രോഗമുക്തി നേടിയവര്‍ 7202. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍.ടി പി ആർ 9.16 ശതമാനമാണ്. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , […]

Kerala

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കൊവിഡ്; ടിപിആർ 9.89%, 47 മരണം

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

India

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,729 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.221 മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. 12,165 പേർ കൂടി രോഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു. ഇതുവരെ 1,07,70,46,116 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരിൽ 33,724959 പേർ രോഗമുക്തി നേടി. 98.23% ആണിത്. ആകെ 4,59,873 പേർ മരണമടഞ്ഞു.

Health International

കൊവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്.(covid-19) ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് […]

India

‘അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ വിലപിടിപ്പുള്ളതല്ല’; നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹര്‍ജി സുപ്രിംകോടതി തള്ളിയത്. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് കാരണം ധാരാളം പേര്‍ മരിച്ചു. അഭിഭാഷകര്‍ക്ക് പ്രത്യേകത ഇല്ലെന്നും കോടതി പറഞ്ഞു. പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഹര്‍ജി. ഇങ്ങനെയുള്ള അനാവശ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് […]

Kerala

ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂ ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിനില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പും നല്‍കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നത്. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് […]

Kerala

കൊവിഡ് നിയന്ത്രണം കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഒരു പോസിറ്റിവ് കേസില്‍ 20 മുതല്‍ 25 പേരെ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റി പഠനം നടത്തണം. […]

Kerala

നാളെ സമ്പൂർണ ലോക്ഡൗൺ; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുരുത്തും.19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ […]