തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷന്‍ മുന്‍ഗണന ക്രമം അട്ടിമറിച്ചു. ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചട്ടവിരുദ്ധമായി വാക്സിന്‍ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടി. കൊവിന്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ 37 കേന്ദ്രങ്ങളിലായി 1398 പേര്‍ക്ക് വാക്സിന്‍ നല്കി. എന്നാല്‍ ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വാക്സിനേഷന്‍ കേന്ദ്രമായിരുന്നില്ല. ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ് മുന്നണി പോരാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉഴമലക്കലില്‍ സൂക്ഷിച്ച വാക്സിനാണ് ചട്ടവിരുദ്ധമായി കുത്തിവെച്ചത്. […]
Tag: COVID VACCINE
ബ്രിട്ടനിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു; പ്രചരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിൻ എടുക്കണമെന്ന് സെലിബ്രിറ്റികളുടെ ആഹ്വാനം
ബ്രിട്ടനിലെ റോയൽ സൊസൈറ്റി പബ്ലിക് ഹെല്ത്ത് നടത്തിയ സർവേയിൽ, കറുത്ത വർഗക്കാരിലും, ഏഷ്യൻ- ന്യുനപക്ഷ വംശക്കാരിലും പെട്ട 57 ശതമാനം പേര് മാത്രമേ വാക്‌സിനെടുക്കുന്നതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. വാക്‌സിനിൽ പന്നിമാംസവും മറ്റ് പല മൃഗങ്ങളുടെ ഉത്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് ഈ വിരക്തിയുടെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഡി.എൻ.എയിൽ രൂപാന്തരം സംഭവിക്കാൻ ഇടയാവുകയും, ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും എന്നുമുള്ള പ്രചാരണങ്ങളും ബ്രിട്ടനിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് വംശീയ ന്യുനപക്ഷങ്ങൾ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിനെടുക്കാൻ തയ്യാറാകണം […]
കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം
കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തില്‍ അഞ്ച് മരണം. മരിച്ചവര്‍ തൊഴിലാളികളെന്നാണ് സൂചന. മരണം സംഭവിച്ചെന്ന് പുനെ മേയറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറെടുത്താണ് തീ അണച്ചത്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓക്സ്ഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. […]
കേരളത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ ദിവസം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഇനിയുള്ള ദിവസങ്ങളിലെ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് […]
കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യയില്‍ നിന്ന് കയറ്റുമതി
കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാളും അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ഉണ്ടാകുമെന്ന് വിവരം. അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ […]
കോവിഡ് വാക്സിൻ കേരളത്തിലെത്തി, കുത്തിവെപ്പ് ശനിയാഴ്ച
ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച് വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ കൊണ്ടുപോയി. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം […]
കേരളത്തില്‍ കോവിഡ് വാക്സിൻ ഇന്നെത്തും
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ഇന്നെത്തും. ഇന്ന് ഉച്ചക്ക് ശേഷം നെടുമ്പാശ്ശേരിയിലും വൈകീട്ട് തിരുവനന്തപുരത്തും വിമാന മാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുക. ഉച്ചക്ക് ശേഷം 2 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തും. കൊച്ചിയിലെത്തിക്കുന്ന 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്സിൻ […]
വാക്സിന്‍ വിതരണത്തിനായി യാത്രാ വിമാനങ്ങള്‍:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
വാക്സിന് വിതരണത്തിന് മുമ്പായി സംസ്ഥാനങ്ങളിലെ സാഹചര്യവും നിർദേശങ്ങളും വിലയിരുത്തി കേന്ദ്ര സർക്കാർ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്താനിരിക്കുന്ന ചർച്ചക്ക് മുമ്പായി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിന്‍ വിതരണത്തിനായി യാത്രാ വിമാനങ്ങളെ സജ്ജമാക്കാന്‍ സമയം എടുക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ നടന്ന കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തല്‍. അതിനാല്‍ ഉടന്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കും. പൂനെ സെന്‍ട്രല്‍ ഹബില്‍ നിന്നും വ്യോമമാർഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് […]
രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച വാക്സിൻ ഡ്രൈ റൺ
രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിൻ ഡ്രൈ റൺ. രണ്ടാം ഘട്ട ഡ്രൈ റൺ ആണ് മറ്റന്നാൾ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളിൽ ഡ്രൈ റൺ കേന്ദ്രം നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം […]
കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.