Kerala

രണ്ടാം ഡോസ് വാക്‌സിന്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്. കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി […]

Kerala

‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ചയെത്തും

റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്‌നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ […]

International

കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് അമേരിക്ക

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് […]

Health Kerala

പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ; നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തിയത്. വ്യാപക വിമർശനം ഉയരുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി […]

Kerala

കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിൽ തീരും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 ലക്ഷം വാക്സീൻ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. “സംസ്ഥാനത്തെ വാക്സിൻ ഡോസ് രണ്ട് ദിവസത്തിൽ തീരും. 50 ലക്ഷം ഡോസ് ന്യായമായ ആവശ്യമാണ്. അത് എത്രയും വേഗം ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സിൻ വാങ്ങാൻ […]

Kerala

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്റെറുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇതോടെ വാക്‌സിൻ ക്യാമ്പുകൾ പുന:രാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

Health Kerala

എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു

എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവി ഷീൽഡ് വാക്‌സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ ഉപയോഗിക്കും. ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്‌സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.https://dbd0364cdae5ac356826784907c769f7.safeframe.googlesyndication.com/safeframe/1-0-38/html/container.html അതേസമയം എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൊളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒ.പികളുടെ പ്രവർത്തനം രാവിലെ 9 മണി മുതൽ 11 വരെയായി ക്രമീകരിച്ചു. സന്ദർശകർക്കും […]

Health Kerala

വാക്‌സിൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും. തിരുവനന്തപുരത്തെ പ്രധാന വാക്‌സിൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉൾപ്പെടെ വാക്‌സിനേഷൻ മുടങ്ങുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ജില്ലയിലെ 179 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടഞ്ഞ് കിടക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്. അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിനേഷനായി ഇന്നും തിരക്ക് അനുഭവപ്പെട്ടു. സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് […]

Health Kerala

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി

തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. 30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. കോട്ടയത്തും വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും 8 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ജില്ലയിലുണ്ട്. കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് […]

Kerala

വാക്സിൻ ക്ഷാമം രൂക്ഷം; ആലപ്പുഴയിലും എറണാകുളത്തും വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാക്സിനെടുക്കാൻ എത്തിയവരിൽ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതൽ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ പറയുന്നു. ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ […]