കോവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെ ബൈബിള്‍ വചനം ഓര്‍മിപ്പിച്ച് എം.പി ശശി തരൂര്‍. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച തരൂര്‍, ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍, നിങ്ങളാരാങ്കിലും […]
Tag: COVID VACCINE
അമേരിക്കയില്‍ വാക്സിനെടുത്താല്‍ ലോട്ടറി; 1 മില്യണ്‍ ഡോളര്‍ സമ്മാനം
കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് അമേരിക്ക. വാക്സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി ഒരു കിടിലന്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു […]
കേരളത്തിൽ കൂടുതൽ വാക്സിനെത്തി
കേരളത്തിലേക്ക് കേന്ദ്രം നൽകിയ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തി. 1,84,070 ഡോസ് കോവീ ഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്തെത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും. തിരുവനന്തപുരത്ത് നാളെ 43 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. സംസ്ഥാനത്ത് വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ പലയിടത്തും വാക്‌സിൻ വിതരണം നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.
വാക്സിനുകളുടെ 83 ശതമാനവും ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന
കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്തന്റെ വലിയൊരു വിഭാഗത്തിന് വാക്സിൻ ഇപ്പോഴും കിട്ടാക്കനിയാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോ ഗബ്രിയേസസ് പറഞ്ഞു. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്നവും ഇടത്തരവുമായ രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചത്. എന്നാൽ 47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം […]
മുംബൈയിലെക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് ആദിത്യ താക്കറെ
മഹാരാഷ്ട്രയിലേക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ. കോവിഡ് ഏറ്റവും നാശം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കുള്ളിൽ മുംബൈയിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്നും ആദിത്യ താക്കറെ പറഞ്ഞു. വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഒരു ഘടകമല്ല. എത്രയും വേഗം വാക്സിന്‍ സംഭരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഞങ്ങളും വാക്സിന്‍ കിട്ടാനായി പോരാടുകയാണ്. തുടക്കത്തില്‍ വാക്സിന്‍ സ്വീകരിക്കുന്ന കാര്യത്തിലുണ്ടായിരുന്ന മടി […]
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം
വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 1,84,070 ഡോസ് വാക്‌സിനാണ് അനുവദിച്ചത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 6.03 ലക്ഷം ഡോസും കര്‍ണാടകയ്ക്ക് 3.01 ലക്ഷം ഡോസും വാക്‌സിന്‍ വിതരണം ചെയ്യും. മൂന്ന് ദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം. രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 17.49 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 ലക്ഷം […]
അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാം: ചൈനയുടെ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി
ചൈനയുടെ കോവിഡ് വാക്സിനായ സിനോഫോമിന് ലോകാരോഗ്യസംഘടനയുടെ അനുമതി. അടിയന്തര സാഹചര്യത്തില്‍ ഉപാധികളോടെ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫോം. വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. കോവിഡ് രോഗബാധയ്ക്കെതിരായ പ്രതിരോധത്തില്‍ രണ്ട് ഡോസായി നല്‍കുന്ന വാക്സിനാണ് സിനോഫോം. ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫോം വാക്സിന്‍ ഉത്പ്പാദിപ്പിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്സിന്‍ കൂടിയാണിത് എന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി, വാക്സിന്‍ […]
തിരുവനന്തപുരം കുറ്റിച്ചലില്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്; വന്നത് 500ലേറെ ആളുകള്‍
തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ 500ലേറെ പേര്‍ കൂട്ടമായും വരിയിലായും നിന്നു. എന്നാല്‍ ടോക്കണ്‍ നല്‍കിയത് 170 പേര്‍ക്ക് മാത്രമാണ്. നേരത്തെ ഇതേ കേന്ദ്രത്തില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായിരുന്നു. വാക്‌സിന്‍ സ്റ്റോക്ക് എത്തിയത് കേട്ടറിഞ്ഞാണ് ആളുകള്‍ എത്തിയതെന്ന് വിവരം. അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നില്ല. വാക്‌സിന്‍ തീര്‍ന്നു പോകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. കേന്ദ്രത്തില്‍ […]
18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രം
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്ത് മെയ് ഒന്ന് മുതലാണ് 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്. 21ഓളം സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ ലഭിക്കാത്തതിനാൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മുകശ്മീർ, കർണാടക, ഒഡീഷ, രാജസ്ഥാൻ, യു.പി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്രായപരിധിയുള്ളവർക്ക് വാക്സിനേഷൻ […]
18 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; അവ്യക്തത തുടരുന്നു
പുതിയ കേന്ദ്ര വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45 നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.സംസ്ഥാനത്ത് 18 വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ കാത്തിരിക്കേണ്ടി വരും രജിസ്‌ട്രേഷന്‍ തുടരുന്നുണ്ടെങ്കിലും അധിക വാക്‌സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നടപടിയാകാത്തതും കുത്തിവയ്പ്പ് വൈകിപ്പിക്കും. കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം […]