National

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

National

കരുതൽ ഡോസ് വാക്‌സിന്റെ സർവീസ് ചാർജ് പരമാവധി 150 രൂപ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം

കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് കരുതൽ ഡോസിന് 600രൂപയും നികുതിയും സർവീസ് ചാർജും നൽകണമെന്ന് സിറം ഇന്സ്റ്റിറ്റൂട്ട് സിഇഒ അദാർ പൂനെവാലെ അറിയിച്ചിരുന്നു. എന്നാൽ 150 രൂപയിൽ കൂടരുതെന്ന് കേന്ദ്രം വ്യക്തമാക്കി. പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും നാളെ മുതൽ […]

National

നോവാവാക്‌സിന് അനുമതി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിൻ

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ്(novavax) വാക്സിൻ കൂടി. വാക്‌സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ(Drugs Controller General of India) അനുമതി നൽകി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരിൽ കുത്തിവെക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്(covevex) എന്ന പേരിൽ പുറത്തിറക്കുന്നത്. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ […]

India

കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ശുപാര്‍ശ

കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അനുമതിക്കായി ശുപാര്‍ശ നല്‍കിയത്.(covaxin covishield) നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമാണ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും അനുമതിയുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായാകും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുക. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ട്രയല്‍ മൂന്നില്‍ രണ്ടും […]

India

ബൂസ്റ്റര്‍ ഡോസ്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ് 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സേനഷന്‍ ആരംഭിക്കുക. അതേസമയം രോഗങ്ങളുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടാമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമല്ല, വാക്‌സിനേഷന്‍ സെന്ററില്‍ നേരിട്ടെത്തുന്നവര്‍ക്കും വാക്‌സിന്‍ ലഭിക്കും. […]

Health Kerala

ഒമിക്രോണ്‍: പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; വീണാ ജോർജ്‌

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.https://03885b16ef641e5aea6d75fa30a060bb.safeframe.googlesyndication.com/safeframe/1-0-38/html/container.html […]

India

രാജ്യത്ത് 11,903 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22%

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. 14,159 പേർ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്ടെ 311 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് നിലവിൽ 1,51,209 പേർ ചികിസ്തയിൽ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്സിൻ നൽകി.

Kerala

സംസ്ഥാനത്ത് 94.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ; 47.03 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ

സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,51,52,430), 47.03 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,25,59,913) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384). (covid vaccine kerala update) ഇന്നത്തെ റിപ്പോർട്ട് പ്രകാരം, 8733 പുതിയ രോഗികളിൽ 7336 പേർ വാക്‌സിനേഷന് അർഹരായിരുന്നു. ഇവരിൽ 2105 പേർ ഒരു ഡോസ് വാക്‌സിനും 2974 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ […]

Kerala

സംസ്ഥാനത്തിന് 9 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,55,290 ഡോസ് കൊവാക്സിനുമാണ് ലഭ്യമായതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം-2,71,000, എറണാകുളം-3,14,500, കോഴിക്കോട്-2,14,500 എന്നിങ്ങനെയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമായിരിക്കുന്നത്. കൊവാക്സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി. അതിനിടെകോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കോളജുകളില്‍ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് […]

International

ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മരുന്നുകമ്പനികൾ സന്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഡെൽറ്റ വേരിയന്റിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടെയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, […]