India National

ഒടുവില്‍ തിരുത്തി; പതഞ്ജലി മരുന്നിലൂടെ കൊറോണ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെന്ന് കമ്പനി

ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത് യോഗാ ആചാര്യന്‍ ബാബാ രാംദേവിന്‍റെ കീഴിലുള്ള പതഞ്ജലിയുടെ മരുന്ന് കൊറോണ രോഗം ഭേദമാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കമ്പനി പിന്‍മാറി. ‘കൊറോണില്‍’, ‘സ്വാസാരി’ എന്നീ മരുന്നുകള്‍ കൊറോണ രോഗം ഭേദമാക്കുമെന്ന് കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ആയുഷ് മന്ത്രാലയവും രംഗത്തുവന്നതോടെയാണ് കമ്പനി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ മലക്കം മറിഞ്ഞത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കൊറോണ രോഗികളില്‍ രോഗം ഭേദമാക്കിയതായും ‘കൊറോണില്‍’ […]

Health International

ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന്

വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത് കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സി‍ജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കോവിഡ് 19 […]

International World

കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി. അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് […]

Health International

കോവിഡ് വാക്സിന്‍: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി

രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം. കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം. 45 വളണ്ടിയർമാരിലാണ് mRNA-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ട് പേരിൽ ആന്റിബോഡികള്‍ […]