International

കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാളുടെ നില ​ഗുരുതരം

അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി […]

International

കോവിഡ് വാക്സിന്‍ ഫലപ്രദമായാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ്

ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ പൂര്‍ണ്ണമായി വിജയിച്ചാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. വാക്സിന്‍ ഫലം കണ്ടാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി.ഇ.ഒ കൌണ്‍സിലില്‍ പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വാക്സിനുകള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോഴും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാക്സിന്‍ വരുന്നതോടെ മരണനിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന […]

UAE

യു.എ.ഇയിൽ ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ അധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിക്കുന്നു

യു.എ.ഇയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി. അബൂദബിയിലെ പബ്ലിക് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകിയത്. വാക്സിൻ സ്വീകരിക്കേണ്ട അധ്യാപകർ ഈ മാസം 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ആരോഗ്യപ്രവർത്തകർക്ക് പിന്നാലെയാണ് അബൂദബിയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. അബൂദബിയിൽ പരീക്ഷണം പുരോഗമിക്കുന്ന ചൈനയുടെ സീനോഫോം വാക്സിനാണ് അധ്യാപകർക്കും നൽകുക. വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 24ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും […]

India National

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് മൂന്ന് നിബന്ധനകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്പറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇത് പാലിച്ചാകണം വാക്‌സിൻ പരീക്ഷണം ഇനി മുമ്പോട്ട് പോകേണ്ടത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ […]

Gulf

യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കും

യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകി. ആരോഗ്യപ്രവർത്തകർക്കാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാൻ സർക്കാർ അനുമതി നൽകിയത്. ചൈനയുടെ സിനോഫാം വാക്സിന്‍റെ പരീക്ഷണം അബൂദബിയിൽ വിജയകരമാണ് എന്ന് കണ്ടതിന്‍റെ പശ്ചാത്തലത്തിനാണ് നടപടി. യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസാണ് ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ കാര്യം പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവർക്കാണ് വാക്സിൻ നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാം. ജൂലൈ […]

World

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. മൂക്കിൽ […]

India National

സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്‍ പരീക്ഷണം നിർത്തിവെച്ചു

കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് […]

International

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് […]

International

റഷ്യ തയ്യാറെടുത്ത് തന്നെ: കോവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കും

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ, മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു. അതും 40,000 പേരില്‍. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഒരു വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല. കോവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേര് നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് സ്പുട്‌നിക് അഞ്ച് വികസിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം […]

International

ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു; സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ

ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു. മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്. ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി. 61,928 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്. ആശങ്ക പരത്തി ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മരുന്നിന്‍റെ വര്‍ധിച്ച ആവശ്യത്തിന് അനുസരിച്ചുള്ള […]