India

എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൊവിഡ്മുക്തി നേടി മൂന്ന് മാസത്തിന് ശേഷം; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

മുന്‍കരുതല്‍ ഡോസ് ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളും രോഗമുക്തിയ്ക്ക് ശേഷം മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞ് മതിയെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദഗ്ധ സംഘത്തിന്റെ ഉപദേശ പ്രകാരമാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ മൂന്ന് മാസത്തിനുശേഷം നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കുക. 60 […]

Kerala

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതോടെ മാത്രമേ വാക്സിനേഷൻ നൽകൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുക. സ്‌കൂൾ […]

Kerala

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്ട്രര്‍ ചെയ്യാം. കൊവാക്‌സിന്‍ ആണ് കൗമാരക്കാര്‍ക്കായി നല്‍കുക. കൗമാരക്കാര്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇന്നും നാളെയും പ്രത്യേക വാക്‌സിന്‍ യജ്ഞമുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും […]

Health India

കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ മാത്രം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി

രാജ്യത്ത് കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍ മാത്രമായിരിക്കും 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ചതോ ആയ എല്ലാവരും വാക്‌സിനെടുക്കാന്‍ അര്‍ഹരാണ്. കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ […]

India

രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചത് 60%പേര്‍; കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774). രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്‌സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 89 ശതമാനം കൗമാരപ്രായക്കാര്‍ ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചു. അതിനിടെ രാജ്യത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ […]

Kerala

ഒമിക്രോൺ : സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. ഇനിയും വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സിൻ സ്വീകരിക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ച് പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം ഉള്ളവരും നിരീക്ഷണത്തിലാണ്. കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ […]

Health Kerala

സംസ്ഥാനത്ത് ആകെ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടു

സംസ്ഥാനത്ത് ആകെ സമ്പൂര്‍ണ കൊവിഡ്‌വാക്സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം 60 ശതമാനം പിന്നിട്ടത്. പത്തനംതിട്ട, […]

Kerala

നിപ: കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് വാക്സിനേഷൻ നിർത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില […]

Health Kerala

കൊവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്

വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിനെടുത്ത് […]

Health Kerala

18 വയസിന് മുകളിലുള്ള 75% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 2,15,27,035 പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.covid vaccination 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വാക്സിനേഷന്‍ യജ്ഞത്തിന്റെ […]