Kerala Uncategorized

കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ […]

Kerala

സാമ്പത്തിക പ്രതിസന്ധി; വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പ്. കൊവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുകള്‍. വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി […]

Kerala

ജനങ്ങള്‍ കടക്കെണിയില്‍; കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണം: സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന് ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണം. വിദഗ്ധരുടെ അഭിപ്രായം മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു നിലപാട്, ശേഷം മറ്റൊന്ന് എന്നതാണ് സര്‍ക്കാര്‍ നയം. അത് ശരിയല്ല. കഴിഞ്ഞ […]

Kerala

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയർന്ന് 27.3 ശതമാനമായി. ദേശീയ ശരാശരി കേരളത്തെക്കാൾ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 37.71 ശതമാനമായി ഉയർന്നു. ആസൂത്രണ ബോർഡിന്‍റെ കണക്ക് പ്രകാരം കേരളത്തിൽ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ […]

International

കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ദി ഓസ്ട്രേലിയൻ എന്ന ദിനപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച സാർവത്രിക പ്രശംസ നേടിയ സമീപനത്തെ ദുർബലപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് എഴുതിയത്’ എന്ന് ദി ഓസ്ട്രേലിയൻ പത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റഫർ ഡോറെയ്ക്ക് എഴുതിയ കത്തിൽ ഹൈക്കമ്മീഷൻ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച […]

Kerala

ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍

ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ […]

Kerala

സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് തിങ്കളാഴ്ച […]

Kerala

മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി

കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത് എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് പാശ്ചാത്തലത്തിലാണ് കോടതി നിർദേശം. കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്. കോവിഡ് ഭീഷണി മൂലം കടകൾ തുറക്കാനാകാത്ത സാഹചര്യമാണ്. അതിനാൽ ലോക്ഡൗൺ മുതലുള്ള വാടകകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ കച്ചവടം നടത്തുന്ന വിധവയായ അരൂർ സ്വദേശിനി ബദറുന്നിസ നൽകിയ ഹറജിയിലാണ് […]