Kerala

തിരുവനന്തപുരത്തെ 129 പുതിയ കോവിഡ് കേസുകളില്‍ 122ഉം സമ്പര്‍ക്കം വഴി; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി

പൂന്തുറയിലും പരിസര പ്രദേശത്തുമായാണ് 101 പുതിയ രോഗികള്‍. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ ഒരാഴ്ച കൂടി നീട്ടി. നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം തുടരും. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 100 കവിഞ്ഞതോടെയാണ് നടപടി. തിരുവനന്തപുരത്ത് പുതിയ കോവിഡ് കേസുകള്‍ 129. അതില്‍ തന്നെ സമ്പര്‍ക്കം 122. പൂന്തുറയിലും പരിസര പ്രദേശത്തുമായി 101 പുതിയ രോഗികള്‍. ഇത് കൂടാതെ പുല്ലുവിള, പൂവച്ചല്‍, ആറ്റുകാല്‍ തുടങ്ങി മേഖലകളില്‍ ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. […]

Kerala

416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ

മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം […]

India National

24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 475 പേര്‍; കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍

രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആശങ്ക പടര്‍ത്തി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. പ്രതിദിനം അഞ്ഞൂറിനടുത്ത് മരണമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതര്‍ എട്ട് ലക്ഷത്തിലേക്ക് കടന്നു. 26,506 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 475 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് കോവിഡ് മരണം 21604 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7,93,802 പേര്‍ക്കാണ്. […]

Kerala

339 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക്

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും […]

India National

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി

കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകൾ. കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂ൪ നേരത്തെ കേസുകളടക്കം രാജ്യത്തെ ആകെ കോവിഡ് കേസുകൾ 767296 ആയി. മരണം 21129ഉം. […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷം

ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട് രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് […]

Kerala

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി

ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. ഫേസ്‍ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ […]

International

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞര്‍

രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. […]

India National

കോവിഡ്, നോട്ട് നിരോധനം, ജിഎസ്ടി.. ഈ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ് സ്കൂളിന്‍റെ ഭാവി പഠന വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി

രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കൽ എന്നിവ പരാജയം സംബന്ധിച്ച പഠനത്തിന് അമേരിക്കയിലെ ഹാർവാർഡ്​ ബിസിനസ്​ സ്​കൂള്‍ ഭാവിയില്‍ വിഷയമാക്കുമെന്നാണ് രാഹുലിന്‍റെ പരിഹാസം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം […]

Kerala

ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ എറണാകുളത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി വി. എസ് സുനിൽ കുമാർ

കൂട്ടം കൂടി നിൽക്കുന്നവരെ നീക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിൽ എടുത്തു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൌണ്‍ വേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആലുവ മാർക്കറ്റ് കർശന നിബന്ധനകളോടെ തുറക്കും. മാര്‍ക്കറ്റില്‍ ഹോൾസെയിൽ വിൽപന മാത്രമേ അനുവദിക്കൂ എന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു. കൊച്ചിയിൽ കർശന പരിശോധനയാണ് നടത്തുന്നത്. എസിപി ലാൽജിയുടെ നേതൃത്വത്തിലാണ് പരിശോധന. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വെട്ടുറോഡ് പോലീസ് റോഡ് […]