Kerala

കോഴിക്കോട് തൂണേരിയില്‍ രണ്ടാളില്‍ നിന്ന് 53 പേര്‍ക്ക് രോഗം; ട്രിപ്പിൾ ലോക്​ഡൗൺ

കേരളം​ സമൂഹവ്യാപനത്തി​ന്റെ വക്കിലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ്​ കേരളം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്​റ്ററുകൾ രൂപപ്പെട്ടു. അടുത്തത്​ സമൂഹവ്യാപനമാണെന്നും ഇത്​ തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലസ്​റ്ററുകളിൽ കോവിഡ്​ പടരുന്നതാണ്​ മൂന്നാം ഘട്ടം. തിരുവനന്തപുരത്ത്​ സമ്പർക്കത്തിലൂടെ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം കൂടി. പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നിവിടങ്ങളിലാണ്​ ക്ലസ്​റ്ററുകൾ. അഞ്ചുതെങ്ങ്​, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്​ൻമ​െൻറ്​ സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ആര്യനാട്​ പഞ്ചായത്തിലെ […]

Kerala

608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ് സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. […]

Kerala

സംസ്ഥാനത്ത് അതിവേഗം കോവിഡ് പടരുന്നതായി ആരോഗ്യവകുപ്പ്: ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അതിജാഗ്രത

സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്കയുയര്‍ത്തി കൂടുതല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്കയുയര്‍ത്തി കൂടുതല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അതി ജാഗ്രത നിര്‍ദേശം. തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അതിവേഗം കോവിഡ് പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാല് ജില്ലകളിലേക്ക് കൂടി ജാഗ്രത നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം പടരുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ അനാലിസിസ് റിപ്പോര്‍ട്ട് […]

International

അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, കോവിഡ് വ്യാപനം രൂക്ഷമാകും: ലോകാരോഗ്യ സംഘടന

വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന […]

Kerala

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത് സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ക്കുമാണ് രോഗം വന്നത്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് […]

Uncategorized

കൊറോണ വെറുംതട്ടിപ്പെന്ന് കരുതി; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു

‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം […]

India National

രാജ്യത്ത് കോവിഡ് മരണം 23000 കടന്നു; തെലങ്കാനയില്‍ 28 പൊലീസുകാര്‍ക്ക് കോവിഡ്

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും അഞ്ഞൂറിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 23150 ആയി. കാൽ ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണം മൂന്ന് ലക്ഷത്തി 1500ഉം ആകെ കോവിഡ് […]

India National

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി […]

Kerala

കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ച അടച്ചിട്ടു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി. കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. തൃക്കരിപ്പൂർ, കാലിക്കടവ് നിലേശ്വരം, കാഞ്ഞങ്ങാട്, ചെർക്കള, കാസർകോട്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് […]

Kerala

കോഴിക്കോട് സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ്

ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുന്നു . ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിലവിലുള്ള കര്‍ശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേര്‍ക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. […]