Kerala

മന്ത്രി ഇ പി ജയരാജന് കോവിഡ്

തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിരീക്ഷണത്തിലായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍. മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

Business

ഇന്ത്യയുടെ ജിഡിപി 10.5 മുതൽ 14.8 ശതമാനം വരെ ഇടിയും; സാമ്പത്തിക രംഗം കൂപ്പുകുത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ച്. നടപ്പു സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഫിച്ച് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇത് തിരുത്തിയാണ് പുതിയ പ്രവചനം. അതേ സമയം, ജിഡിപിയിൽ 14.8 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് റെക്കോർഡ് ആയിരുന്നു. തൊട്ടു മുൻപുള്ള വർഷം ഈ […]

Kerala

ഇന്ന് 3402 പേര്‍ക്ക് കോവിഡ്, 2058 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2058 പേര്‍ രോഗമുക്തരായി. 12 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും എറണാകുളം ജില്ലയില്‍ […]

India National

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് വീണ്ടും 90,000ത്തിന് അടുത്ത്; ആകെ രോഗബാധിതർ 43 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 90,000 തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 89,706 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,115 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. മരണസംഖ്യ 73,890 ആയി ഉയർന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 223 ആം ദിവസമാണ് രോഗികളുടെ എണ്ണം 43 ലക്ഷം കടക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തന്നെയാണ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്; 1862 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം […]

Kerala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 13 മരണം

13 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), […]

Kerala

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്; 2246 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2246 പേര്‍ രോഗമുക്തി നേടി. ഇന്ന് 12 മരണം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ […]

Kerala

2655 പേര്‍ക്ക് കൂടി കോവിഡ്; 2111 രോഗമുക്തര്‍

സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2433പേര്‍ക്ക് സമ്പര്‍ക്ക വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 11 മരണം സ്ഥിരീകരിച്ചു. 2111പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ തലസ്ഥാന ജില്ലയിൽ തന്നെയാണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ […]

International

കോവിഡ് രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് ലോകാരോഗ്യസംഘടന

കോവിഡിനെതിരെ വ്യാപകമായി വാക്സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് ഡബ്യൂഎച്ച്ഒ അറിയിച്ചു. രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു. വാക്‍സിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ […]

Kerala

2479 പേര്‍ക്ക് കോവിഡ്; 2716 രോഗമുക്തി

കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, […]