Kerala

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,981 പേര്‍ രോഗമുക്തരായി. 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 60,494 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.13.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 0.8 ശതമാനം ആളുകളില്‍ കോവിഡ് വന്നുപോയെന്ന് ഐ.സി.എം.ആറിന്‍റെ പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, […]

Kerala

കോവിഡിതര രോഗികളും പ്രതിസന്ധിയില്‍; 20 കോടി എം.പി ഫണ്ട് വിനിയോഗിച്ചില്ല: മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

‘കോവിഡ് രോഗ മുക്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് കോവിഡിതര രോഗികള്‍ക്ക് ജീവിതശൈലി രോഗചികിത്സ ഉള്‍പ്പെടെ പലയിടത്തും ചികിത്സ കിട്ടുന്നില്ല’ കോവിഡ് രോഗം കേരളത്തില്‍ ആരംഭിച്ചിട്ട് 9 മാസം പിന്നിട്ടപ്പോള്‍ രാജ്യത്തെ കോവിഡ് സാന്ദ്രത നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറുകയും കോവിഡിതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര തിരുത്തലുകള്‍ വരുത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗ മുക്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് […]

International

ഞാന്‍ കൊല്ലപ്പെട്ടേക്കാം, വ്യക്തിയല്ല സത്യമാണ്​ പ്രധാനം: വൈറസിന് പിന്നില്‍ ചൈനയെന്ന് ആവര്‍ത്തിച്ച്​ ഡോ. ലി മെങ്​ യാൻ

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ചൈനയിലെ മാര്‍ക്കറ്റാണ് ഈ വൈറസിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് അന്നും ഇന്നും ചൈന ഔദ്യോഗികമായി പറയുന്നത്. പക്ഷേ, കൊറോണ വൈറസ്​ ചൈനയിലെ ലാബിൽ സൃഷ്​ടിച്ചതാണെന്ന വാദം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്​ ചൈനീസ്​ വൈറോളജിസ്​റ്റ്​ ഡോ. ലി മെങ്​ യാൻ. ‘ദി വീക്ക്​’ ന്​ നൽകിയ അഭിമുഖത്തിലാണ്​ ലി മെങ്​ യാൻ തന്‍റെ വാദം ആവർത്തിക്കുന്നത്. […]

International

ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് വൈറ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ പ്രതികരണം. മാത്രമല്ല, വൈറ്റ് ഹൌസ് ബാല്‍ക്കണിയില്‍വെച്ച് ട്രംപ് തന്‍റെ […]

UAE

കോവിഡ് കാലത്ത് വിസ തീർന്നവർ ഈ മാസം 11 ന് മുമ്പ് തിരിച്ചുപോകണമെന്ന് യു.എ.ഇ

കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് […]

Kerala

5042 പേര്‍ക്ക് കോവിഡ്; 4640 രോഗമുക്തി

കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം […]

Entertainment

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്. നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി ഉള്‍പ്പടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഗായകനും സംഗീത സംവിധായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്നാണ് ഓര്‍മയായത്.

Kerala

7834 പേര്‍ക്ക് കോവിഡ്; 4476 രോഗമുക്തി

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് […]

India National

കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; രാജ്യത്ത് മരണം ഒരു ലക്ഷം കടന്നു

അമേരിക്കയും ബ്രസീലുമാണ് കോവിഡ് മരണത്തില്‍ ഇന്ത്യയ്ക്കു മുന്നിൽ. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും ഇന്ത്യയിലാണ്. രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു. ഒരു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വീണ്ടും ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 80000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 64.5 ലക്ഷവും കടന്നു. ഒമ്പതര ലക്ഷത്തിൽ താഴെ പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മാർച്ച്‌ 13 നാണ്‌ […]

Kerala

14 ജില്ലകളിലും നിരോധനാജ്ഞ; പൊതുഇടങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ല

സംസ്ഥാനത്ത് ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം. ഈ മാസം ഒമ്പതുവരെയുള്ള ഒരാഴ്ച കാലയളവിലേക്കാണ് കാസര്‍കോട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് മറ്റുജില്ലകളിലെ നിയന്ത്രണം. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം തടയാനാണ് ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം […]