കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബോർഡിന്‍റെ നിർദേശാനുസരണം സൂപ്രണ്ടുമാർ ക്രമീകരണം നടത്തണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന് മതിയായ പരിചരണം ലഭിക്കാത്തത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ കൂട്ടിരിപ്പുകാരെ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ തീരുമാനിച്ചത്. രോഗിയുടെ അവസ്ഥയും സഹായത്തിന്‍റെ ആവശ്യകതയും മനസിലാക്കി സൂപ്രണ്ടുമാർക്ക് കൂട്ടിരുപ്പുകാരെ അനുവദിക്കാം. കോവിഡ് […]
Tag: Covid 19
ചെലവ് കുറഞ്ഞ കോവിഡ് പരിശോധന; ഫെലൂദ ടെസ്റ്റ് കിറ്റ് വരുന്നു
കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളിൽ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ചെലവു കുറഞ്ഞ കോവിഡ് ടെസ്റ്റ് എന്ന നിലക്കാണ് ഫെലൂദ ടെസ്റ്റ് കിറ്റിനെ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഫെലൂദ കോവിഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യ സ്വതന്ത്രമായി […]
വിശ്വാസം തെളിയിക്കാൻ വേണ്ടി ആരും കൂട്ടം കൂടരുത്; ഒരു ദൈവവും അങ്ങനെ പറഞ്ഞിട്ടില്ല: ഹർഷ വർധൻ
ഉത്സവ- ആഘോഷ വേളകളിലെ ജനക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. വിശ്വാസം തെളിയിക്കാന്‍ വേണ്ടി ആളുകളോട് വന്‍തോതില്‍ തിങ്ങിക്കൂടാൻ ഒരു ദൈവമോ മതമോ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൺഡേ സംവാദത്തിന്റെ എപ്പിസോഡിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശദമായ കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന വീഴ്ചകള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവ- […]
കോവിഡ് രോഗികള്‍ നിരവധി മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്ന് വിദഗ്‍ധര്‍
ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് രോഗികൾ ഒന്നിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്‍ധർ. ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് 19 മഹാമാരിയെ കുറിച്ചുള്ള പേടി, രോഗം സ്ഥിരീകരിച്ചാൽ അതിലേറെ പേടി. ആളുകൾ ഇപ്പോൾ കടന്നുപോകുന്നത് ഇത്തരം മാനസിക പ്രശ്നങ്ങളിലൂടെയാണ്. കോവിഡ് വരുന്നത് സ്ത്രീകളിലാണെങ്കിൽ […]
9250 പേര്‍ക്ക് കോവിഡ്; 8048 രോഗമുക്തി
കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര […]
5445 പേര്‍ക്ക് കോവിഡ്; 7003 രോഗമുക്തി
കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ […]
ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ മാത്രമെന്ന നിര്‍ദേശത്തിന് ഇളവ്
ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ എന്ന നിര്‍ദേശത്തിന് ഇളവ്. പ്രത്യേക ചടങ്ങുകള്‍ക്ക് 40 പേരെ വരെ അനുവദിക്കും. ക്ഷേത്രങ്ങളിലെ വിശേഷ പൂജ, പള്ളികളിലെ ജുമുഅഃ നമസ്കാരം, ഞായറാഴ്ച കുര്‍ബാന എന്നിവക്കാണ് ഇളവ്. ശബരിമലയില്‍ തുലാമാസ പൂജക്ക് ഒരു ദിവസം പരമാവധി 250 പേരെ അനുവദിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ആരാധനാലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . സാധാരണഘട്ടങ്ങളിലാണ് എല്ലാ […]
ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 15000 കടക്കും
പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തിന് മുകളിലെത്തുമെന്ന് വിലയിരുത്തല്‍. പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് അനുദിനം രോഗവ്യാപനം കുതിക്കുകയാണ്. പരിശോധന 73,000ത്തില്‍ എത്തിയതോടെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 14.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാല് ജില്ലകളില്‍ വീണ്ടും പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടന്നു. കോവിഡ് മരണവും 900ത്തിന് […]
കോവിഡ്; 2021ഓടെ 150 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലായേക്കാമെന്ന് ലോകബാങ്ക്
കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, […]
10,000 കടന്ന് കോവിഡ്; 6161 രോഗമുക്തി
കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല […]