കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,657 പേരാണ് […]
Tag: Covid 19
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്; അനാസ്ഥ
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. കൊവിഡ് നെഗറ്റീവ് ആയ ശേഷം ഇവർ ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തി. ഇതിന് […]
ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് വിദഗ്‍ധസമിതി
2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് സർക്കാർ രൂപീകരിച്ച വിദഗ്‍ധ സമിതി. മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങള്‍ അവഗണിച്ചാല്‍ രോഗബാധിതർ ഇതിലും അധികമാകും. അവധിക്കാലവും ദുർഗ പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളും എത്തുന്നതിനാല്‍ വലിയ രോഗവ്യാപനം പ്രതീക്ഷിക്കുന്നതായി സമിതി അംഗമായ മനീന്ദ്ര അഗർവാള്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതർ 76 ലക്ഷവും മരണം 1.15 ലക്ഷവും കടന്നു. ചികിത്സയിൽ ഉള്ളവർ 7.72ലക്ഷമായി കുറഞ്ഞ. രോഗമുക്തി നിരക്ക് 88.26 […]
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷഫീക്ക്, ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയത്. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് കാലിനു വെടിയേറ്റു. സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ ഷഫീക്ക് […]
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വരുത്തിയ വന്‍വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്ന് സണ്‍ഡെ സംവാദ് പരിപാടിയിലാണ് മന്ത്രി വിമര്‍ശിച്ചത്. അല്പസമയത്തിനകം പരിപാടിയുടെ പൂർണരൂപം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിടും. അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 75 ലക്ഷത്തിലേക്ക് അടുത്തു. മരണം 11,4031 ആയി. കോവിഡ് സാഹചര്യം വ്യക്തമാക്കുന്ന ഒരു മണിക്കൂർ നീണ്ട സണ്‍ഡെ സംവാദ് പരിപാടിയിലാണ് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമർശിച്ചത്. തുടക്കത്തില്‍ കോവിഡ് വ്യാപനത്തെ കേരളം പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം […]
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; 24 മരണം
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6767 പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇന്ന് 24 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1113 ആയി. 51836 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 250 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1158 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, […]
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ പതാനായിരത്തിന് മുകളിൽ
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 41,000 കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മുൻ എംഎൽഎ മരിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്ത് ഇന്നും അറുപതിനായിരം മുകളിലാണ് കൊവിഡ് കേസുകൾ. ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിൽ തുടരുകയാണ്. മരണസംഖ്യ 1,12,000 കടക്കും. രോഗികളേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ആശ്വാസം നൽകുന്നത്. […]
സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7727 പേര്‍ ഇന്ന് കോവിഡ് രോഗമുക്തി നേടി. 21 പേരാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തി. കേവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്; 22 മരണം
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ […]
”കണ്ടൈൻമെന്‍റ് സോണുകൾ അശാസ്ത്രീയം”; കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം
അശാസ്ത്രീയമായി കണ്ടൈൻമെന്‍റ് സോണുകൾ നടപ്പാക്കി കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവൻ കടകളും അടച്ചിടും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കണ്ടൈൻമെന്‍റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കടകൾ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. […]