Kerala

കൊവിഡ്: കോഴിക്കോട് സ്ഥിതി ഗുരുതരം; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍

കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍ ലഭ്യതയുണ്ട്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 5700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 13 പേര്‍ക്കും ഉള്‍പ്പെടെയാണ് […]

India Uncategorized

കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം

കൊവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി. വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും […]

Kerala

തിരുവനന്തപുരം കുറ്റിച്ചലില്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്; വന്നത് 500ലേറെ ആളുകള്‍

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ 500ലേറെ പേര്‍ കൂട്ടമായും വരിയിലായും നിന്നു. എന്നാല്‍ ടോക്കണ്‍ നല്‍കിയത് 170 പേര്‍ക്ക് മാത്രമാണ്. നേരത്തെ ഇതേ കേന്ദ്രത്തില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായിരുന്നു. വാക്‌സിന്‍ സ്റ്റോക്ക് എത്തിയത് കേട്ടറിഞ്ഞാണ് ആളുകള്‍ എത്തിയതെന്ന് വിവരം. അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നില്ല. വാക്‌സിന്‍ തീര്‍ന്നു പോകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. കേന്ദ്രത്തില്‍ […]

Kerala

കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശം. ബെഡുകളുടെയും ഓക്‌സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് […]

India

തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ട സാഹചര്യമില്ല: സുപ്രിംകോടതി

മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, പരാമര്‍ശങ്ങള്‍ നീക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ രൂക്ഷവും, അനവസരത്തിലുള്ളതുമാണ്. ഉയര്‍ന്ന […]

Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ പേരില്‍ അമിത നിരക്ക് ഈടാക്കാന്‍ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രികളെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതിനിടെ […]

India National

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിൽ ചാടി 34 കാരിയായ മകൾ. പിതാവിന്റെ ശവസംസ്‌കാരത്തിനിടെയാണ് മകൾ ചിതയിലേക്ക് ചാടിയത്. രാജസ്ഥാനിലെ ബാർമ ജില്ലയിലാണ് സഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ബാധിച്ച് ബാർമയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 73 വയസുകാരനായ ദാമോദർ ദാസ് ശർദ മരിച്ചത്. ശർദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ഇളയവളായ ചന്ദ്ര ശർദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾ ചന്ദ്രയെ ചിതയിൽ നിന്ന് മാറ്റിയെങ്കിലും […]

International

മാസ്ക് കൃത്യമായി ധരിച്ചാൽ തന്നെ മതി, 87 ശതമാനം കോവിഡിനെ ചെറുക്കാം; യുഎൻ പഠനം

മാസ്‌ക് കൃത്യമായി ധരിച്ചാൽ തന്നെ കോവിഡിനെ വലിയൊരളവിൽ ചെറുക്കാമെന്ന് പഠനം. ആളുകൾ മാസ്‌ക് ധരിക്കുകയാണെങ്കിൽ 87 ശതമാനം കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ബ്രിട്ടീഷ് വകഭേദത്തെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം ഡബിൾ മാസ്‌ക് ധരിക്കലാണെന്നും പഠനത്തിൽ പറയുന്നു. യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി(സിഡിസി)ലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. അമേരിക്കയിൽ ആറു മാസത്തോളം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയത്. വസ്ത്രത്തിന്റെ മാസ്‌ക് ധരിച്ചാൽ […]

Kerala

വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല

വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോഗികളുണ്ട്. മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്‍റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക […]

Kerala

ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിൽ രോഗം കൂടുന്നുണ്ട്. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായത്. നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഗ്രാമങ്ങളിലും നടപ്പാക്കണം. 50 ശതമാനം പേർക്ക് രോഗം പകർന്നത് വീടുകളിൽ നിന്നാണെന്ന് പഠനം തെളിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുമായും വയോജനങ്ങളുമായും ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. സാധനം വാങ്ങുമ്പോൾ അടുത്തുള്ള കടകളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങണം. വീട്ടിലെ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകൾ നിരന്തരം സ്പർശിക്കുന്ന […]