Kerala

പ്രതിദിനം കേരളത്തിൽ നൂറിൽ താഴെ കൊവിഡ് കേസുകൾ; നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്‌സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി.  കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാൻഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരിൽ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം […]

India

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ്; വകഭേദമേത് എന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തി ഇത് കണ്ടെത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ 7 ദിവസത്തെ സ്വയം നിരിക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. നേരത്തെ, ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ […]

India National

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാൻമാർ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.  വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കേസുകൾ വർധിച്ചാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രിൽ. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും […]

Kerala

കൊവിഡ്: സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്സിനേഷനിലും സംസ്ഥാനം മുന്നിൽ. 15-17 വയസ് പ്രായക്കാരിൽ, 84. 16% ഒന്നാം ഡോസും, 57.12 % പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8% […]

World

കൊവിഡ് ലോക്ക്ഡൗണിൽ വലഞ്ഞ് ചൈന; ഷി ജിൻ പിങ്ങിനെതിരെ ആയിരങ്ങൾ തെരുവിൽ

ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്. ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം […]

Cricket

ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി

ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്.  കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു. അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം […]

Health National

ഇന്ത്യയിൽ ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നു

രാജ്യത്ത് കൊറോണ കാലഘട്ടത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രശസ്ത ആരോഗ്യമേഖലാ ജേണലായ ലാൻസെറ്റിന്റെ തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണയ്ക്ക് മുമ്പ് ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആശ്ചര്യപ്പെടുത്തുന്ന ഫലങ്ങളോടെയാണ് ഗവേഷണം വന്നത്. മിക്ക ആന്റിബയോട്ടിക്കുകളും ശരിയായ രീതിൽ അല്ല ഇന്ത്യയിൽ […]

National

ദ്രാവിഡിന് കൊവിഡ്; ഏഷ്യാ കപ്പിൽ ഇന്ത്യയെ ലക്ഷ്മൺ പരിശീലിപ്പിച്ചേക്കും

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പിനായി ഇന്ത്യൻ സംഘം യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. ഇതോടെ താരം ഏഷ്യാ കപ്പിൽ ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടാവില്ല. പകരം ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീം പരിശീലകനായ മുൻ താരം വിവിഎസ് ലക്ഷ്മൺ യുഎഇയിലേക്ക് തിരിക്കും. സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം […]

International

ജപ്പാനില്‍ ആഞ്ഞടിച്ച് കൊവിഡ്; 24 മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

ജപ്പാനില്‍ അപകടകരമായ വിധത്തില്‍ ആഞ്ഞടിച്ച് കൊവിഡ്. 24 മണിക്കൂറിനിടെ ജപ്പാനിലെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. 261029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ടോക്കിയോ നഗരത്തില്‍ മാത്രം 27,676 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുകുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ […]

Cricket

Commonwealth Games 2022 കൊവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിൽ; വിവാദം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. കലാശപ്പോരിൽ 9 റൺസിനു കാലിടറിയ ഇന്ത്യക്ക് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ ഓസീസ് ടീമിനായി കളത്തിലിറങ്ങിയ ഒരു താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു എന്ന വിവരം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കൊവിഡ് ബാധിതയായിട്ടും കലാശപ്പോരിൽ പാഡ് കെട്ടിയത്. കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. […]