അടുത്ത ശനിയാഴ്ച രാജ്യത്തു ആരംഭിക്കുന്ന കോവിഡ് 19 വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ചെലവ് കേന്ദ്ര സർക്കാരും വഹിക്കും. വാക്സിൻ വിതരണത്തിന്റെ ക്രമീകരണം സംബന്ധിച്ച് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രഗ് കൺട്രോൾ ജനറൽ വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് […]
Tag: Covid-19
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍
രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് […]
രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ ഉപയോഗിച്ച് ലോകത്തെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍- മോദി
രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ […]
ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും
അമേരിക്കയെ മറികടന്ന് 2028 ഓടെ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച് വർഷം മുമ്പ് ചൈന നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. കോവിഡ് 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ് സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിഞ്ഞതാണ് ചൈനക്ക് ഗുണകരമാവുന്നത്.
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എങ്ങനെ …
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ […]
വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു
പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ […]
കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും […]
ഓക്‌സ്ഫഡ് വാക്‌സിനും വിജയകരമെന്ന് റിപ്പോര്‍ട്ട്; പ്രായമായവരിലും ഫലപ്രദം
ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ മികച്ച ഫലങ്ങള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 […]
ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം; സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു
കോവിഡ് പരിശോധനകള്‍ക്ക് കൂടുതൽ കൃത്യതയും വേഗവും വരുത്താൻ സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു . ഒരു മണിക്കൂറിൽ കോവിഡ് ഫലം അറിയാനാകും എന്നതാണ് പ്രത്യേകത. പരിശോധന കിറ്റുകൾ എത്തിക്കാൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ഫെലൂദ വരുന്നതോടെ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍. ഡൽഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേർന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി . മൂക്കില്‍ നിന്നുള്ള […]
റിസർവ് ബാങ്ക് ഗവർണർക്ക് കോവിഡ്; ലക്ഷണങ്ങളില്ല, വീട്ടിലിരുന്നു ജോലി ചെയ്യുമെന്ന് ശക്തികാന്ത ദാസ്
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിമൂന്നുകാരനായ ശക്തികാന്തയ്ക്കു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച താൻ വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.