കുട്ടികൾക്കും കൗമാരക്കാർക്കും കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്. ഘട്ടം II/III പഠനത്തിൽ വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമായും കണ്ടെത്തി. കഴിഞ്ഞ കൊല്ലം ജൂൺ മുതൽ സെപ്റ്റംബർ വരെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തിയ രണ്ടാം ഘട്ടം/III, ഓപ്പൺ ലേബൽ, മൾട്ടിസെന്റർ പഠനം നടത്തിയത്. വാക്‌സിന്റെ സുരക്ഷ, റിയാക്ടോജെനിസിറ്റി, ഇമ്മ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതിനായി റാറ്റ് ബയോടെക് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഒരു ഓപ്പൺ ലേബലും മൾട്ടി-സെന്റർ പഠനവും നടത്തിയിരുന്നു. ഡാറ്റ 2021 ഒക്ടോബറിൽ സെൻട്രൽ ഡ്രഗ്‌സ് […]
Tag: Covaxin
കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ശുപാര്‍ശ
കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അനുമതിക്കായി ശുപാര്‍ശ നല്‍കിയത്.(covaxin covishield) നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമാണ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും അനുമതിയുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായാകും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുക. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ട്രയല്‍ മൂന്നില്‍ രണ്ടും […]
കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്: ഭാരത് ബയോടെക്
കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നൽകുന്നു എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. അതേസമയം, ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം […]
കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ മാത്രം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി
രാജ്യത്ത് കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍ മാത്രമായിരിക്കും 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ചതോ ആയ എല്ലാവരും വാക്‌സിനെടുക്കാന്‍ അര്‍ഹരാണ്. കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ […]
കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ
ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് യു.കെ അംഗീകാരം നൽകി. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി. കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനും […]
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന യോഗത്തില്‍ വാക്സിന്‍ പ്രതിരോധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്സിന്റെ സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കു എന്ന നിലപാടിലായിരുന്നു ലോകാരോഗ്യ സംഘടന. കോവാക്സിന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി […]
കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ
കൊവാക്‌സിന് ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. ( Australia recognizes covaxin ) ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഈ വാക്‌സിൻ സ്വീകരിച്ചവർ ഓസ്‌ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു. നേരത്തെ […]
കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടന്‍ അംഗീകാരം നല്‍കും
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കും. കൊവാക്‌സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഈയാഴ്ച തന്നെ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്‌സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവാക്‌സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി […]
ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദം; യുഎസ് ഗവേഷണ സ്ഥാപനം
കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നു. രണ്ട് തരത്തിലുള്ള പഠനങ്ങളാണ് കൊവാക്സിനുമായി ബന്ധപ്പെട്ട് എൻഐഎച്ച് നടത്തിയത്. കൊവാക്സിൻ സ്വീകരിച്ചവരുടെ രക്തമെടുത്തായിരുന്നു പഠനം. വാക്സിൻ ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡികൾ ആൽഫ, ഡേറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഈ പഠനങ്ങളിൽ തെളിഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് എൻഐഎച്ച് പഠനവിവരം പുറത്തുവിട്ടത്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]
കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ […]