Kerala

തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും

തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെയാണ് പൊലീസ്, കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്തു പ്രതികളുള്ള കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 8 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ 7 കേസുകളാണ് തൊടുപുഴ പൊലീസ് […]

Kerala

അട്ടപ്പാടി മധു കൊലപാതകം; പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി ഈ ചോദ്യമുന്നയിച്ചത്. സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ് ഹാജരാകാതെ വന്നതോടെ കേസ് ഫെബ്രുവരി 26 ലേയ്ക്ക് മാറ്റി. (attappadi madhu murder court) ആരോഗ്യ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് ഡയറക്ടർ ജനറൽ ഓഫ് […]

India

നീറ്റ് പിജി പ്രവേശനം : മുന്നാക്ക സംവരണത്തിന് അനുമതി

നീറ്റ് പിജി പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് അനുമതി നൽകി സുപ്രിംകോടതി. 10% സാമ്പത്തിക സംവരണവും 27 % ഒബിസി സംവരണവും ഈ അധ്യായന വർഷം നടപ്പാക്കാമെന്ന് സുപ്രിംകോടതി നിർദേശിച്ചു. മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശാലമായി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. മുനനാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയെന്നത് അംഗീകരിച്ചു. വിധി റസിഡന്റ് ഡോക്ടർമാർക്കും കേന്ദ്രസർക്കാരിനും ഒരുപോലെ ആശ്വാസമാണ്. പി.ജി പ്രവേശന നടപടികൾ തടഞ്ഞു വച്ചിരിക്കുന്നത് കാരണം ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് റസിഡന്റ് ഡോക്ടർമാർ […]

India

ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ മാതാവിനു തീരുമാനിക്കാം: ഡൽഹി ഹൈക്കോടതി

ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാതാവിന് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ 33കാരിക്ക് അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ജ്യോതി സിങ് ആണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഗർഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള മാതാവിൻ്റെ അവകാശം നിഷേധിക്കാനാവില്ല. പ്രത്യുത്പാദന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. ഗർഭച്ഛിദ്ര […]

India

ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി; സമീർ വാംഖഡെക്ക് തിരിച്ചടി

മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെക്ക് കനത്ത തിരിച്ചടി. വാംഖഡെക്കെതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. സർക്കാർ സംവിധാനത്തിന് തിരുത്തൽ നടപടികൾ എടുക്കാൻ പ്രേരണയായതും സമീർ വാംഖഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ പോസ്റ്റുകളാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതു ജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ധ്യാൻ ദേവ് വാംഖഡെ നൽകിയ മാന നഷ്ടക്കേസിലാണ് […]

Kerala

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

India Social Media

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. പക്ഷെ… ” വാട്സ്ആപ്പിനോട് സുപ്രീംകോടതി

വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസയച്ചു. വാട്സ്ആപ്പിന്റെ സേവനനിബന്ധനകൾ കഴിഞ്ഞ മാസം പുതുക്കിയിരുന്നു. ഇത് പ്രകാരം ഉപയോക്താക്കൾ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിർദേശം അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. “നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. […]

Kerala

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും ഇന്ന് എറണാകുളം […]

India National

ഹൈദരബാദ് കൊലപാതകത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു

ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്കരിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇന്നലെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. വിവിധ സംഘടനകളിൽ പ്രവർത്തിയ്ക്കുന്ന ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും. പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ […]

India Kerala

മന്ത്രിമാരുടെ വിദേശ യാത്രക്കെതിരായ പരാമര്‍ശം അനുചിതം; ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍

മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതിയുടെ ചിലവില്‍ ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണ്, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ചില ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാരെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോടതിയുടെ […]