രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് മരണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ആദ്യ ഡോസ്, മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനമാണ് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. രണ്ടാം തരംഗം രൂക്ഷമായിരുന്നു ഏപ്രിൽ […]
Tag: Coronavirus
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. (new variant found coronavirus) ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, […]
തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ
ഓണ ദിവസങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്‌സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന നിദേശമാണ് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമെന്നും കെ.ജി.എം.ഒ.എ. കഴിഞ്ഞ 20 മാസത്തിലധികമായികൊവിഡ് പ്രധിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അക്ഷീണം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കൊവിഡ് വാക്സിനേഷന്‍ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രധിരോധ […]
വാക്സിനെടുത്തത് 24 ലക്ഷത്തിലധികം പേര്‍: സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്; ആരോഗ്യമന്ത്രി
സംസ്ഥാനത്തെ വാക്സിനെടുത്തത് 24 ലക്ഷത്തിലധികം പേര്‍, വാക്‌സിനേഷന്‍ കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ […]
കൊവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ വീണ്ടും ലോകാരോഗ്യ സംഘടന; എതിര്‍ത്ത് ചൈനയും
കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളി ചൈന. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി കൊവിഡ് വന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ചൈന തന്നെയാണോ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് തെളിയിക്കുകയാണ് ഡബ്ല്യുഎച്ചഒ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. കൊറോണ വൈറസ് എവിടെയാണ് ഉത്ഭവിച്ചത് എന്നറിയാനുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്നാല്‍ ഇതിനു പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നുവെന്നുമാണ് ചൈനയുടെ പ്രതികരണം. 2020 ജനുവരിയിലാണ് ചൈനയില്‍ കൊവിഡ് പടര്‍ന്നുതുടങ്ങിയതും പിന്നീടത് ലോകമാകെ വ്യാപിച്ചതും. […]
രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം
രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു. 41,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തില്‍ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആര്‍. ജൂലൈ മാസം മുതല്‍ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ […]
കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി
കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു പുനഃസംഘടനയ്ക്ക് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് കൊവിഡ് വ്യാപനത്തിലെ ആശങ്ക പ്രധാനമന്ത്രി പങ്കുവച്ചത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാട്ടി. ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് […]
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ആശങ്ക
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലുള്ള 73 ജില്ലകളില്‍ 50 ശതമാനവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് സാഹചര്യം വിലയിരുത്തും. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 930 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ പതിനായിരത്തോളം കേസുകളുടെ […]
16,204 പേര്‍ക്ക് കോവിഡ്; 156 മരണം
കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ്
കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു… കോവിഡ് ആശങ്കക്കിടെ വൈറസിന്‍റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്‍റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്‍റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം […]