ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 […]
Tag: Coronavirus
പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 […]
ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ്
കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥിരീകരണം. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി […]
593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് […]
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
അല്‍പം ബുദ്ധിമുട്ട് സഹിച്ചും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എത്രയും വേഗം ക്ലസ്റ്ററുകളില്‍ നിന്നും മുക്തമാകാമെന്നും മന്ത്രി വ്യക്തമാക്കി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും […]
മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം
ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി […]
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍; ജാഗ്രത കൈവിട്ടാല്‍ സമൂഹ വ്യാപനം
കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുണ്ടായത് ആശങ്ക ഉയര്‍ത്തും വിധത്തിലുള്ള വര്‍ദ്ധനവ്‍. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ് രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30ന് തൃശൂരില്‍. ആദ്യഘട്ടത്തില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു രോഗബാധിതര്‍. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിച്ച രണ്ടാം ഘട്ടത്തിലും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. രോഗികളുടെ എണ്ണം സംസ്ഥാനത്ത് 1000 കടന്നത് 117ആം ദിവസമായ മെയ് […]
722 പേര്‍ക്ക് കൂടി കോവിഡ്
മുഖ്യമന്ത്രി വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചതാണ്. സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 10275 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചതാണ്. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ – 3 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് […]
623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 451 പേര്‍ക്ക്
സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. സമ്പര്‍ക്കത്തിലൂടെയാണ് 451 പേര്‍ക്ക് രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 […]
608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ് സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. […]