അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ […]
Tag: Coronavirus
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു
നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന […]
രാജ്യത്തെ കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 69,878 പേര്‍ക്ക്
നിലവിൽ 6,97,330 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 22,22,577 പേർ രോഗമുക്തരായി. രാജ്യത്തെ പ്രതിദിന കോവിഡ് പരിശോധന പത്തു ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേര്‍ മരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 55,794 ആയി. നിലവിൽ 6,97,330 പേരാണ് […]
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മഹാമാരിയായ കോവിഡ്19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി. ആദ്യ കാലത്തെ അപേക്ഷിച്ച് […]
ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1419 രോഗമുക്തി
ചികിത്സയിലുള്ളത് 18,673 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 35,247. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ […]
ഓണാഘോഷം വീടുകളില്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി
രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഓണ നാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിർദേശം. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിച്ചത്. […]
എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം
യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍. വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍. വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ […]
കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം; മുന്നറിയിപ്പുമായി നീതി ആയോഗ്
ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി കോവിഡ് രോഗമുക്തി നേടിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യം ആരോഗ്യവിദഗ്ധരും ശാസ്ത്രസമൂഹവും ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ […]
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
1131 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 15,890 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029. ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള […]