Kerala

ഓണം കഴിഞ്ഞു; ഇനി വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യമന്ത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പലര്‍ക്കും പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ […]

India National

24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ്; 64 ശതമാനം രോഗികളും 5 സംസ്ഥാനങ്ങളില്‍ നിന്ന്

ഡൽഹിയിൽ 2737 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 67 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1096 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് 64 ശതമാനം രോഗികളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 83341 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 39,36,748 ആയി. ആകെ മരണം 68472 കടന്നു. മരണ നിരക്ക് 1.75 ശതമാനത്തിലും […]

International

അമേരിക്കയുടെ കോവിഡ് വാക്സിന്‍ നവംബറില്‍; വിതരണത്തിന് തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. അമേരിക്കയില്‍ നവംബര്‍ ഒന്നോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം‍. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്‍റെ ഗുണനിലവാരത്തെയും […]

India National

പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന; ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 83,883 പോസിറ്റീവ് കേസുകളും 1043 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 38,53,407 ആയി.മരണസംഖ്യ 67,376 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,72,179 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 29 ലക്ഷം പിന്നിട്ടു. 77 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും […]

India National

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1045 മരണം

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങൾ 66,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 216 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 […]

India National

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആകെ മരണം 65,000 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിന് അടുത്തെത്തി. മരണങ്ങൾ 65,000 കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പുനെ ഡൽഹിയെ മറികടന്നു. ഇരുപത് ലക്ഷത്തിന് അടുത്ത് പോസിറ്റീവ് കേസുകളും, 28,000ൽപ്പരം മരണങ്ങളും റിപ്പോർട്ട് ചെയ്ത മാസമാണ് കടന്നുപോയത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 36,91,166 ആയി. ആകെ മരണം 65,288 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 69,921 പോസിറ്റീവ് കേസുകളും 819 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ […]

Cricket Sports

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ കോവിഡ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് കോവിഡ്. ഒരു താരത്തിനും സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് എന്‍.‍ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ടീം ഒരാഴ്ച ക്വാറന്റൈനിലാണ്. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഇൌ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ […]

Kerala

മുന്നറിയിപ്പില്ലാതെ സാലറി പിടിച്ചു; രാജിക്കൊരുങ്ങി 1000 ത്തോളം ജൂനിയർ ഡോക്ടർമാർ

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി 1000 ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം പിടിച്ചതിനെ തുടർന്നാണ് നടപടി. റിസ്‌ക്ക് അലവൻസും, ഇൻസ്റ്റന്റീവും സർക്കാർ നൽകുന്നില്ലെന്നും കേരള ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ ഉള്ള ജീവനക്കാർ […]

Kerala

കൊവിഡ് : ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ഓണക്കാലത്ത് കൊവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പൊലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പൊലീസും രംഗത്തുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2400 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1213 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് […]

Kerala

തിരുവനന്തപുരത്ത് അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം

ജ​ന​ങ്ങ​ള്‍ സ്വ​യം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്. ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി […]