India Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി; നാളെ ട്രെയിനുകള്‍ ഓടില്ല

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 236 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. 20 സംസ്ഥാനങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാളുകളും കടകളും ഓഫീസുകളും അടച്ചു. […]

International World

കോവിഡ് മുന്‍കരുതല്‍;ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേക നിബന്ധനകള്‍

കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം -വാതിലുകളുടെയും ഫ്രിഡ്ജിന്‍റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]

India National

പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 50 പേ​രും വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്ന് പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അ​മ്പ​തു ശ​ത​മാ​നം പേ​ര്‍ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാ​ക്കി​യു​ള്ള അ​മ്പ​തു ശ​ത​മാ​നം പേ​രും നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ […]

India National

രാജ്യത്ത് വീണ്ടും കോവിഡ് മരണം; സമൂഹ വ്യാപനത്തിന് സാധ്യത

രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇന്ന് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി […]

India Kerala

കൊറോണ; കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍. ആശുപത്രിയിൽ നിരീക്ഷണത്തില്‍ ഉള്ളത് 83 പേരാണ്. പരിശോധനക്കയച്ച 263 സാമ്പിളുകളില്‍ 229ഉം നെഗറ്റീവാണ്. തൃശൂരിലും ആലപ്പുഴയിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 20 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഫലം ലഭിച്ച 17 -ൽ 16 എണ്ണവും നെഗറ്റീവാണ്.

International World

ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് […]

India Kerala

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. […]