കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതേ സമയം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ ഇതുവരെ […]
Tag: Corona Virus
കോഴിക്കോട് നിരോധനാജ്ഞ; നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി
കോവിഡ് 19 സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തില്‍. ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് കോവിഡ് 19 സ്ഥീരികരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നു. അഞ്ച് ആളുകളില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. ബസുകളില്‍ സീറ്റിംഗ് പരിധിയുടെ […]
ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ ഇറ്റലി സൈന്യത്തെ വിളിച്ചു
കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഇറ്റലി സൈന്യത്തെ വിളിച്ചിരിക്കുകയാണ്. അതേസമയം അത്യന്തം ഗുരുതരമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വടക്കന്‍ മേഖലയില്‍ പലയിടത്തും മരിച്ചവരുടെ എണ്ണം എടുക്കാന്‍ പോലും മുതിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ മാസത്തില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്ത വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലാണ് രോഗം കനത്തനാശം വിതച്ചത്. […]
കോവിഡ് ഭീതി; സെന്‍സസ്-എന്‍.പി.ആര്‍ നിര്‍ത്തിവെച്ചേക്കും
കോവിഡ് ബാധയുടെ സാഹചര്യത്തിൽ സെൻസസ് – എൻ.പി.ആർ നടപടികൾ കേന്ദ്ര സർക്കാർ നിര്‍ത്തി വച്ചേക്കും. ഏപ്രിൽ ഒന്നിനായിരുന്നു സെൻസസ് നടപടികൾ തുടങ്ങേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും. ആരോഗ്യ വകുപ്പിൻ്റെ പുതിയ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സെൻസസ് നടപടികൾ നിര്‍ത്തിവെക്കാൻ ആലോചിക്കുന്നത്. ജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന പരിപാടികൾ നിര്‍ത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം. ഡൽഹി, ഒഡീഷ സർക്കാരുകൾ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. ഒരു മാസമെങ്കിലും സെൻസസ് നടപടികൾ നീട്ടി വെക്കണമെന്നായിരുന്നു അഭ്യർഥന. രാഷ്ട്രപതി രാം നാഥ് […]
മുന്നൂറോളം പേര്‍ മൂന്ന് ദിവസമായി മലേഷ്യയിലെ വിമാനത്താവളത്തില്‍
മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി കോലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യാക്കാരുടെ ദുരിതം തുടരുന്നു. വൈകീട്ട് 5 മണിക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങാനായില്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് വിമാനത്താവള അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസമായി ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. മലേഷ്യയില്‍ നിന്ന് രാജ്യത്തേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസമായി സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം ഇന്ത്യക്കാര്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. […]
കൊറോണ സ്ഥിരീകരിച്ച ഗായികയുടെ പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി എം.പി രാഷ്ട്രപതി ഭവനിലും എത്തി,
ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്റൈനിൽ. അതേസമയം, ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം.പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് […]
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്. ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ […]
കാസര്‍കോട് കോവിഡ് ബാധിച്ചവരില്‍ രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും
ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് […]
കോവിഡ് 19: എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി
എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഐസലേഷനില്‍ കഴിയുന്ന യുകെ പൌരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും […]
മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് അടയ്ക്കും
മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും. കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കാസര്‍കോടേക്കുള്ള ബസ് സര്‍വ്വീസുകളില്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. […]