Kerala

കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമമെന്ന് സിപിഎം

സ്ഥിതിഗതികള്‍ വഷളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാളയാറിലുണ്ടായ സംഭവങ്ങള്‍, ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ യു.ഡി.എഫിന്റെ ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ഥിതിഗതികള്‍ വഷളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാളയാറിലുണ്ടായ സംഭവങ്ങള്‍, ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ പൂര്‍ണരൂപം; കോവിഡ്‌ പ്രതിരോധിക്കുന്നതിലും മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസവും സഹായവും എത്തിക്കുന്നതിനും ജനങ്ങളെയൊപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ […]

Kerala

ഫേസ്ബുക്കിലെ അസഭ്യവര്‍ഷം വ്യാജം; കേസ് നല്‍കിയതായി വി.ഡി സതീശന്‍

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ വി.ഡി സതീശന്റെ വീഡിയോക്ക് കീഴില്‍ വന്ന എം.എല്‍.എയുടെ അശ്ലീല കമന്റ് എന്ന പേരിലുള്ള സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന അശ്ലീല പരാമർശത്തിന്റെ സ്ക്രീൻഷോട്ട് വ്യാജമെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യം എഴുതികൊണ്ടുള്ള സ്ക്രീൻഷോട്ട് തന്നെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെ്. സെെബർകുറ്റകൃത്യമായതിനാൽ ഇതിനെതിരെ കേസ് നല്‍കിയതായും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ വി.ഡി സതീശന്റെ വീഡിയോക്ക് കീഴില്‍ വന്ന എം.എല്‍.എയുടെ അശ്ലീല കമന്റ് […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4000ത്തോളം പേര്‍ക്ക്; മരണം 100

മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ വ്യവസ്ഥകൾ വെച്ചുകൊണ്ട് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ഡല്‍ഹി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എൺപത്തിരണ്ടായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് നാലായിരത്തോളം പേര്‍ക്ക്. നൂറു പേര്‍ മരിച്ചു. രാജ്യത്തെ ആകെ മരണം 2649 ആയി. ഡൽഹിയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവിശ്യപ്പെട്ടു. കോവിഡ് ബാധിക്കുന്നവരുടെ കാര്യത്തിലും മരണനിരക്കിലും കഴിഞ്ഞ ഒരാഴ്ചയായി നിലവിലുള്ള പ്രവണത ഇന്നലെയും തുട൪ന്നു. 3967 പേര്‍ക്ക് രോഗം […]

Kerala

കണ്ണൂരില്‍ രണ്ടു കോവിഡ് കേസുകള്‍ കൂടി

കടമ്പൂര്‍,മട്ടന്നൂര്‍സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ അ‍ഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത് കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കടമ്പൂര്‍,മട്ടന്നൂര്‍സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ അ‍ഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. ഇതിനിടെ ഹോട്ട് സ്പോട്ടുകള്‍ഒഴികെയുളള പ്രദേശങ്ങളില്‍കലക്ടര്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശിക്കും ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 12ാം തിയ്യതി ദുബായില്‍നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ കടമ്പൂര്‍സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് […]

India National

ഗ്രീൻ സോണുകളിൽ പൊതുഗതാഗതം അനുവദിക്കും: നാലാംഘട്ട ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും അനുവാദം കൊടുക്കാൻ സാധ്യതയുണ്ട്. നാലാം ഘട്ട ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഗ്രീൻ സോണുകളിൽ പൊതുഗതാഗതം അനുവദിക്കും. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ പുനക്രമീകരിയ്ക്കും. കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനും നീക്കമുണ്ട്. മെയ് 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനും ആലോചന. ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി […]

India National

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനായി മുളവീടുകളൊരുക്കി മണിപ്പൂരിലെ തങ്ഗോയ് ഗ്രാമം

മുള, പ്രാദേശികമായി കിട്ടുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ലോക് ഡൌണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കണം ഇവര്‍ കഴിയേണ്ടത്. മണിപ്പൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ താമസിക്കാനായി സ്ക്ളൂകളോ ഹോട്ടലുകളോ അല്ല ഇവര്‍ സജ്ജമാക്കിയിരിക്കുന്നത്. പകരം ഒരു കുന്നിന്‍ പ്രദേശം നിറയെ നിശ്ചിത അകലത്തില്‍ മുള കൊണ്ട് ചെറിയ കുടിലുകളൊരുക്കിയിരിക്കുകയാണ് […]

Kerala

വയനാട് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തെ ബന്ധുവീട്ടിലെത്തി; സന്ദര്‍ശിച്ചത് മെഡിക്കല്‍ കോളജ് ജീവനക്കാരിയെ

വയല സ്വദേശിയായ ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി. വയനാട് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനായ ബന്ധുവിനെയാണ് ഇയാള്‍ സന്ദര്‍ശിച്ചത്. ഇതോടെ വയല സ്വദേശിയായ ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി. വയനാട് മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്. എസ്പിയും ഡിവൈഎസ്പിയുമടക്കം കൂടുതല്‍ പൊലീസുകാര്‍ നിരീക്ഷണത്തിലായതോടെ മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് […]

Kerala

ബംഗാളിലേക്ക് 28 ട്രെയിനുകള്‍ കൂടി: മടങ്ങിപ്പോകാനൊരുങ്ങി കേരളത്തിലെ ബംഗാളികള്‍

മെയ് 18 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറുമായ പി ബി സലീം ഐഎഎസ് ലോക്ഡൌണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങി പോയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും അവരവരുടെ നാട്ടിലേക്ക് എത്തിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കി. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ നിന്നും 28 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഈ മാസം 18 മുതല്‍ […]

International Pravasi

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതുവരെ മരിച്ചത് 134 മലയാളികള്‍

കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശത്ത് മരിച്ചവരില്‍ കൂടുതല്‍. 19 പേരാണ് ജില്ലയില്‍ നിന്ന് മാത്രം മരിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യുഎഇയിലും അമേരിക്കയിലുമാണ് കൂടുതല്‍ പ്രവാസികള്‍ മരിച്ചത്. യുഎഇയില്‍ മാത്രം ഇതുവരെ 59 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ച് 31 മുതല്‍ ഇന്നുവരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ മാത്രം 59 മലയാളികളാണ് മരിച്ചത്. അമേരിക്കയില്‍ 33 മലയാളികള്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടനില്‍ 11 പേരും സൌദിയില്‍ […]

Kerala

രോഗം ഭേദമായ കാസര്‍കോട് സ്വദേശിക്ക് വീണ്ടും കോവിഡ് ലക്ഷണം

ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത് \ സംസ്ഥാനത്ത് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത്. അതേസമയം സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 11 പേര്‍ക്ക് […]