സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 29 ആയി. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമാണ് പുതുതായുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം – 6, തൃശൂര്‍ – 4, തിരുവനന്തപുരം, കണ്ണൂര്‍ – 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2, എറണാകുളം, മലപ്പുറം – 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് […]
Tag: Corona Virus
കൊറോണയുടെ ഉറവിടം എവിടെ? അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍
കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ സംബന്ധിച്ചും സ്വതന്ത്രമായ അന്വേഷണം വേണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അസംബ്ലി ഈ ആവശ്യമടങ്ങിയ രേഖ ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് സംബന്ധിച്ച സമഗ്രാന്വേഷണം വേണമെന്ന പ്രമേയത്തില്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങളായ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്നാണ് […]
സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി
ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത് സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം
രാജ്യത്ത് കോവിഡ് മരണം 3000 കടന്നു; 24 മണിക്കൂറിനിടെ 5242 പുതിയ രോഗികള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 96,169 പേരിലെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. 3029 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 36824 പേർക്ക് അസുഖം ഭേദമായി. മധ്യപ്രദേശിലെ […]
നാലാംഘട്ട ലോക്ക്ഡൗണ്‍: സംസ്ഥാനത്തെ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷം ഇന്ന് തീരുമാനമുണ്ടാകും. സോണുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചതിനാല്‍ അതില്‍ ഊന്നിയാകും തീരുമാനം. സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ രോഗവ്യാപനമുള്ള മേഖലകളിലാകും കടുത്ത നിയന്ത്രണങ്ങളെന്ന് സൂചന. ഇതുസംബന്ധിച്ച് മാര്‍ഗരേഖ വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറക്കും. എസ്എസ്എല്‍സി ഉള്‍പ്പെടെ മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. സംസ്ഥാനം ഉന്നയിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ഇന്നലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതിന് പിന്നാലെ രാത്രി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി […]
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 100 കടന്നു
16 രോഗികളായി ആശ്വാസ കണക്കില്‍ നിന്നാണ് സംസ്ഥാനത്തെ കോവിഡ് ഗ്രാഫ് വീണ്ടും 100 കടന്നത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം 100 കടന്നു. ഇന്നലെ 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 16 രോഗികളായി ആശ്വാസ കണക്കുകളില്‍ നിന്നാണ് സംസ്ഥാനത്തെ കോവിഡ് ഗ്രാഫ് വീണ്ടും 100 കടന്നത്. മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ […]
ശ്രമിക് ട്രെയിനുകൾ റദ്ദാക്കി; ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ കോൺഗ്രസ് തയ്യാറാക്കിയ ബസുകൾക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചു. ബീഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ട് ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിൽ ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഉത്ത൪പ്രദേശ്-മധ്യപ്രദേശ് അതി൪ത്തിയായ ചാക്ഗട്ടിലും സംഘര്‍ഷമുണ്ടായി. തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ കോൺഗ്രസ് തയ്യാറാക്കിയ ബസുകൾക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചു. ബീഹാറിലേക്കും യുപിയിലേക്കുമായി ഇന്ന് നിശ്ചയിച്ചിരുന്ന രണ്ട് ശ്രാമിക് ട്രെയിനുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതാണ് ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. നിരവധി വാഹനങ്ങൾ അടിച്ചുതക൪ക്കപ്പെട്ടു. […]
ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ വീണ്ടും രംഗത്ത്
കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. അതിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അതിനിടെ സ്പെയിനില്‍ ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം മരണസംഖ്യ ആദ്യമായി 100 ല്‍ താഴെ എത്തി. […]
കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി
കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം […]
മെയ് 17 ശേഷവും ലോക്ഡൌണ്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കെ.കെ ഷൈലജ
ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം,രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു മെയ് 17 ന് ശേഷം ലോക്ഡൌണില്‍ കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി […]